ഇരിട്ടി എം.ജി കോളജിലേക്ക് പ്രതിഷേധ മാർച്ച്

ഇരിട്ടി: അക്രമസമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജീവനക്കാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവർത്തകർ നടത്തി. കോളജിന് സമീപം പൊലീസ് തടഞ്ഞു. സമരം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. അശ്വിൻ രമേശ് അധ്യക്ഷത വഹിച്ചു. പി.വി. ബിനോയ്, കണ്ണൂർ യൂനിവേഴ്സിറ്റി ചെയർമാൻ സാരംഗ് കോട്ടായി, പി.എ. നോബിൾ, അനീഷ് ഉളിക്കൽ, കെ.വി. അഭിഷ എന്നിവർ സംസാരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരിട്ടി ഇൻസ്‍പെക്ടർ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൻ വൻ പൊലീസ് സന്നാഹം കോളജിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.