പയ്യന്നൂർ: മണ്ഡലത്തിലെ പട്ടികവർഗ സങ്കേതങ്ങളുടെ നവീകരണത്തിനായി രണ്ടുകോടി രൂപയുടെ ഭരണാനുമതിയായതായി ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. എരമം കുറ്റൂർ പഞ്ചായത്തിലെ കക്കറ, പെരിങ്ങോം വയക്കര പഞ്ചായത്തിലെ വാച്ചാൽ എന്നീ സങ്കേതങ്ങളുടെ അടിസ്ഥാനസൗകര്യം വർധിപ്പിക്കുന്നതിനാണ് കേരള സർക്കാർ പട്ടികവർഗ വികസന വകുപ്പിൽ നിന്നും രണ്ടുകോടി രൂപയുടെ അനുമതി ലഭിച്ചത്. കോളനികളിലേക്കുള്ള റോഡ്, നടപ്പാത, ഡ്രെയിനേജ്, ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ, കോളനികളിലെ പൊതു സ്ഥലങ്ങളിലെയും വീടുകളിലെയും ഖര ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം, പൊതു ആസ്തികളുടെ മെയിന്റനൻസ്, പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സംരക്ഷണ ഭിത്തി നിർമാണം, വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതികൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.