പയ്യന്നൂർ: പൊലീസ് മൈതാനിയിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി പയ്യന്നൂർ പൊലീസ് സ്റ്റേഷൻ ഓഫിസർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിൽ തീർപ്പാവാതെ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ തളിപ്പറമ്പ് ഡംബിങ് യാർഡിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. പുളിങ്ങോം കാനംവയൽ തുടങ്ങി നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിക്കുന്നതിന് സാധിച്ചിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താൽ ഗ്രാമവണ്ടി പദ്ധതിയിൽ ഉൾപ്പെടുത്തി സർവിസ് നടത്താൻ തയാറാണെന്നും കെ.എസ്.ആർ.ടി.സി അധികൃതർ യോഗത്തെ അറിയിച്ചു. വടവന്തൂർ പാലം പണി കരാറുകാരന് കർശന നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പുനരാരംഭിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. പയ്യന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി അനധികൃത പാർക്കിങ് നടത്തുന്ന വാഹന ഉടമകളിൽ നിന്നും പിഴ ഈടാക്കിവരുന്നതായും കൂടുതൽ പൊലീസിനെ നഗരത്തിൽ വിന്യസിക്കുന്നതാണെന്നും പൊലീസ് അധികൃതർ അറിയിച്ചു. പയ്യന്നൂർ ബൈപാസ് റോഡിന്റെ ശോച്യാവസ്ഥയിൽ യോഗത്തിലെത്തിയവർ ആശങ്ക അറിയിച്ചു. മഴ അവസാനിച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി യോഗത്തിൽ ഉറപ്പുനൽകി.റീസർവേ അദാലത്തുമായി ബന്ധപ്പെട്ട് പയ്യന്നൂർ താലൂക്കിൽ 6490ഓളം അപേക്ഷകൾ ഉണ്ടായിരുന്നുവെന്നും ഇതിൽ 710 എണ്ണം മാത്രമേ തീർപ്പാക്കാൻ സാധിച്ചുള്ളൂവെന്നും ബാക്കി സമയബന്ധിതമായി തീർപ്പാക്കുന്ന നടപടികൾ സ്വീകരിച്ചതായും തഹസിൽദാർ അറിയിച്ചു. പയ്യന്നൂരിലെ സി.എൻ.ജി ഓട്ടോറിക്ഷക്കാർക്ക് ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിനായി സി.എൻ.ജി പമ്പിന്റെ നിർമാണം പുരോഗമിച്ചുവരുന്നുണ്ടെന്നും പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും താലൂക്ക് സപ്ലൈ ഓഫിസ് പ്രതിനിധി യോഗത്തെ അറിയിച്ചു. പയ്യന്നൂർ മൈതാനത്തിന് ജവഹർ ലാൽ നെഹ്റുവിന്റെ പേര് നല്കണമെന്ന് എം.പിയുടെ പ്രതിനിധി കെ.ജയരാജൻ യോഗത്തിൽ ആവശ്യപ്പെട്ടു. പുതിയങ്ങാടി പുലിമുട്ട് നിർമാണത്തിനായുള്ള ടെൻഡർ നടപടികൾ ആയിട്ടുണ്ടെന്നും ഇതിന് സി.ആർ.സെഡ് അനുമതി ലഭ്യമായിട്ടുണ്ടെന്നും ഹാർബർ എൻജിനീയറിങ് പ്രതിനിധി യോഗത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.