തളിപ്പറമ്പ്: ജാതി - മത -വർണ വ്യത്യാസത്തിനതീതമായി കലകളെ കൊണ്ടുനടക്കുന്നവരാണ് കേരളീയരെന്ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. വാദ്യകലയിലേക്ക് കൂടുതൽ സ്ത്രീകൾ വരുന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മഞ്ജീരം വാദ്യകല സംഘത്തിന്റെ ശിങ്കാരിമേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടുവം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ മുറിയാത്തോടിലെ കുടുംബശ്രീ യൂനിറ്റുകളിലെ 14 സ്ത്രീകളാണ് ചെണ്ടവാദ്യം അഭ്യസിച്ചത്. 60 ദിവസത്തെ കോഴ്സിൽ നെരുവമ്പ്രം ചെങ്ങലിലെ ഉണ്ണികൃഷ്ണ പണിക്കരുടെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോ ഓഡിനേറ്റർ ഡോ.എം. സുർജിത്ത്, വൈസ് പ്രസിഡന്റ് വി.വി. രാജൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, എം. സുനിത, പി. കുഞ്ഞികൃഷ്ണൻ, സീനത്ത് മഠത്തിൽ, വി.ആർ. ജ്യോത്സന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.