ശ്രീകണ്ഠപുരം: സംസ്ഥാന പാതയിൽ ശ്രീകണ്ഠപുരം സെൻട്രൽ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് വീണ്ടും പ്രവർത്തനരഹിതമായി. രണ്ടു മാസത്തോളം കേടായിക്കിടന്ന സിഗ്നൽ ലൈറ്റ് ആഴ്ചകൾക്ക് മുമ്പാണ് ശരിയാക്കിയത്. രണ്ടാഴ്ചയോളമായി ഇത് വീണ്ടും തകരാറിലായിട്ട്. ഇതോടെ വാഹനാപകടങ്ങളും വർധിച്ചു. അപകടങ്ങൾ പതിവായതിനെ തുടർന്നാണ് കെ.സി. ജോസഫ് എം.എൽ.എയുടെ 2016-17 വർഷത്തെ ഫണ്ടുപയോഗിച്ച് സെൻട്രൽ ജങ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നത്. 8,90,840 ലക്ഷം രൂപ ചെലവിലാണ് സിഗ്നൽ ഒരുക്കിയത്. ലൈറ്റ് വന്നതോടെ അപകടവും കുറഞ്ഞു. എന്നാൽ, ഒരു വർഷത്തിനിടെ ലൈറ്റ് ഇടക്കിടെ പ്രവർത്തിക്കാതാകും. ഇതോടെ വാഹനങ്ങൾ തോന്നിയ പോലെ പോകുന്ന സ്ഥിതിയാണ്. റോഡിന് എതിർഭാഗത്തുള്ള മൂന്ന് ബാങ്കുകളിലേക്കും റീസർവേ ഓഫിസിലേക്കും പോസ്റ്റ് ഓഫിസിലേക്കും വയോധികരടക്കം എത്തുന്നത് ജീവൻ പണയംവെച്ചാണ്. സിഗ്നൽ തകരാറിലായതോടെ യാത്രക്കാരെപ്പോലും ഗൗനിക്കാതെയാണ് വാഹനങ്ങൾ മത്സരയോട്ടം നടത്തുന്നത്. അധികൃതർ ട്രാഫിക് സിഗ്നൽ പുന:സ്ഥാപിക്കാൻ തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.