ഹോട്ടലുകളിൽ പരിശോധന

പേരാവൂർ: പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പും പഞ്ചായത്തധികൃതരും പരിശോധന നടത്തി. ആവശ്യത്തിന് ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് താക്കീത് നൽകുകയും മാലിന്യങ്ങൾ അലക്ഷ്യമായി ഇട്ട സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തു. പഞ്ചായത്ത് അസി. സെക്രട്ടറി എം.സി. യോഷ്വ, സീനിയർ ക്ലർക്ക് ഒ.ജി. രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് കെ.ആർ. വത്സല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, വിനു ചന്ദ്രൻ എന്നിവരാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.