ചെറുപുഴ: ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റും വേനല്‍മഴയും ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയില്‍ കക്കോട്, ചൂരപ്പടവ് ഭാഗങ്ങളില്‍ വ്യാപക നാശം വിതച്ചു. ചൂരപ്പടവിലെ പി.വി. ലക്ഷ്മിയുടെ ഓടിട്ട വീടിന് മുകളില്‍ തെങ്ങുവീണ് മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. അപകടം നടക്കുമ്പോള്‍ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. പ്രാപ്പൊയില്‍ കക്കോട്ടെ പ്രവാസിയുടെ വീടിന് മിന്നലേറ്റ് വീടിന്റെ തറ തകര്‍ന്നു. വീടിനോട് ചേര്‍ന്ന തെങ്ങുകളിലേക്ക് പതിച്ച മിന്നല്‍ മണ്ണിലൂടെ ആഴ്ന്നിറങ്ങി വീടിന്റെ തറയിലൂടെ കടന്നുപോകുകയായിരുന്നു. ചൂരപ്പടവില്‍ സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ നിരവധി റബര്‍ മരങ്ങള്‍ നിലം പൊത്തി. പെരിങ്ങോം ഞെക്ളിയിലെ നങ്ങാരത്ത് ഹസന്റെ വീട്ടിലെ വൈദ്യുതി സ്വിച്ച് ബോര്‍ഡ് മിന്നലേറ്റ് തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.