കൂത്തുപറമ്പ്: കൂത്തുപറമ്പിൽ നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം, വിദ്യാഭ്യാസ സാംസ്ക്കാരിക സമ്മേളനം, വനിത സമ്മേളനം എന്നിവ നടന്നു. കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനം കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം കെ.പി. മോഹനൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായിരുന്നു. ഉച്ചക്ക് ശേഷം നടന്ന വനിത സമ്മേളനം ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, കെ. ശ്രീധരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. അബ്ദുസ്സലാം, എം.ഐ. അജികുമാർ, എസ്. നാഗദാസ്, പി. പുരുഷോത്തമൻ, പി.പി. ലേഖ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച സംസ്ഥാന കൗൺസിലും, പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്ത ശേഷം സമ്മേളനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.