കണ്ണൂർ: ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉൽപന്നങ്ങൾ വാങ്ങാനും വിൽക്കാനും ജില്ല പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രങ്ങൾ ഒരുങ്ങി. കാർഷിക ഉൽപന്നങ്ങൾ പരമാവധി വില നൽകി വാങ്ങുകയും ജില്ലയിലെ നഗരങ്ങളിൽ ഗുണമേന്മയുള്ള വസ്തുക്കൾ ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനിക്കാണ് നിർവഹണ ചുമതല. ഇവർ ഓരേസമയം ജില്ലയിലെ നാലിടങ്ങളിൽ വിപണന കേന്ദ്രങ്ങൾ സജ്ജമാക്കും. ഷെഡ്യൂളിന് അനുസരിച്ച് കേന്ദ്രങ്ങൾ വിവിധയിടങ്ങളിലേക്ക് മാറ്റും. ഇവിടെ കർഷകർക്ക് സാധനങ്ങൾ വിൽക്കുകയും ആവശ്യക്കാർക്ക് വാങ്ങുകയും ചെയ്യാം. വാഹനത്തിൽ വിവിധയിടങ്ങളിലെത്തിയും ഉൽപന്നങ്ങൾ ശേഖരിക്കും. പച്ചക്കറി, അരി, തേൻ, കൊണ്ടാട്ടം തുടങ്ങിയവയാണ് സ്റ്റാളിൽ ലഭിക്കുക. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. രത്നകുമാരി, യു.പി. ശോഭ, ടി. സരള, വി.കെ. സുരേഷ് ബാബു, മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയർമാൻ കെ.കെ. രാമചന്ദ്രൻ, സി.ഇ.ഒ യു. ജനാർദനൻ, കൃഷി അസി. എക്സിക്യൂട്ടിവ് എൻജിനീയർ സുധീർ നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു. photo: sandeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.