എട്ടിക്കുളത്ത് പേപ്പട്ടിയുടെ പരാക്രമം: നിരവധി പേർക്ക് പരിക്ക്

പയ്യന്നൂർ: എട്ടിക്കുളത്ത് വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ പേപ്പട്ടി ആക്രമണത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്കേറ്റു. ഉച്ചക്ക് ഒന്നരയോടെയാണ് എട്ടിക്കുളം പുഞ്ചിരിമുക്ക്, ബീച്ച് റോഡ്, എട്ടിക്കുളം പടിഞ്ഞാറ്, എന്നിവിടങ്ങളിൽ പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. എട്ടിക്കുളം പടിഞ്ഞാറെ കല്ലുവെച്ച വീട്ടിൽ ബിലാൽ(3), കെ.പി. അലിയ(4), എൻ.പി. അറുമാൻ(3), ചെറിയ ചാപ്പയിൽ കുഞ്ഞായിസു(70), എം.കെ.പി. ജമീല(48), എൻ.കെ.പി. ഹിശാൻ(10), എ.എം.പി. അസറുദ്ദീൻ(23), മംഗലാപുരം സ്വദേശി സുഹൈൽ(13), എൻ.കെ.പി. സൗദ(42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി. അക്രമത്തിനുശേഷം നായ് നാവിക അക്കാദമി കവാടത്തിനകത്തേക്ക് പോയതായി നാട്ടുകാർ പറഞ്ഞു. ഇതിനിടയിൽ നായെ കൊല്ലാൻ നടത്തിയ നാട്ടുകാരുടെ ശ്രമം വിജയിച്ചില്ല. രാമന്തളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പേപ്പട്ടി ശല്യം രൂക്ഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.