പേരാവൂർ: പ്രതിഷേധ പ്രകടനത്തിനിടെ സംഘം ചേർന്ന് റോഡുപരോധിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും പൊലീസ് സ്റ്റേഷനിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതിനും അമ്പതോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പേരാവൂർ പൊലീസ് കേസെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, ബൈജു വർഗീസ്, ലിസി ജോസഫ്, നേതാക്കളായ ലിസമ്മ ജോയിക്കുട്ടി, ജോൺസൺ ജോസഫ്, രാജീവൻ കളത്തിൽ, ഡെയ്സി മാണി, മജീദ് അരിപ്പയിൽ, സന്തോഷ് പെരേപ്പാടൻ, സി.ഹരിദാസൻ, ബാബു തുരുത്തിപ്പള്ളി, ചാക്കോ തൈക്കുന്നേൽ, പാൽ ഗോപാലൻ, സി.എം.മാണി, ടോമി മാണിക്കത്താഴെ, മിനി വിശ്വനാഥൻ, ജനാർദനൻ, രാജു ജോസഫ്, സുനി എന്നിവർക്കും കണ്ടാലറിയാവുന്ന 31ഓളംപേർക്കും എതിരെയാണ് കേസ്. ബുധനാഴ്ച നടന്ന പ്രതിഷേധ പ്രകടനമാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.