കണ്ണൂർ മാടായിപ്പാറയിൽ കെ റെയിൽ സിൽവർ ലൈൻ സർവേക്കല്ല് പിഴുതുമാറ്റിയ നിലയിൽ

കണ്ണൂരിൽ കെ-റെയിൽ സർവേക്കല്ല് പിഴുതുമാറ്റി

പഴയങ്ങാടി: കണ്ണൂർ മാടായിപ്പാറയിൽ കെ-റെയിൽ സിൽവർ​ലൈൻ പദ്ധതിക്കായി സ്ഥാപിച്ച സർവേക്കല്ല് പിഴുതുമാറ്റിയതായി കണ്ടെത്തി. ചൊവ്വാഴ്ച രാത്രി പാറക്കുളത്തിന് സമീപത്താണ്​ സിൽവർ ലൈൻ സർവേയുടെ ഭാഗമായി സ്ഥാപിച്ച കല്ല്​ പിഴുതുമാറ്റിയത് ​കണ്ടെത്തിയത്​. പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

പ​ദ്ധ​തി​ക്കാ​യി സ്ഥാ​പി​ച്ച സ​ർ​വേ​ക്കു​റ്റി​ക​ൾ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ പി​ഴു​തെ​റി​യുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യെ സ​ർ​വ​ശ​ക്തി​യു​മു​പ​യോ​ഗി​ച്ച്​ എ​തി​ർ​ക്കാനാണ് കെ.​പി.​സി.​സി രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗം ഇന്നലെ ഐ​ക​ക​ണ്​​ഠ്യേ​ന തീ​രു​മാ​നി​ച്ചത്. 

പ​ദ്ധ​തിക്കുള്ള ര​ണ്ടു ല​ക്ഷം കോ​ടി​യി​ൽ നി​ന്നു​ള്ള അ​ഞ്ച് ശ​ത​മാ​നം ക​മീ​ഷ​നി​ലാ​ണ് പി​ണ​റാ​യി​യു​ടെ ക​ണ്ണെന്ന് സുധാകരൻ വിമർശിച്ചിരുന്നു. മു​ഖ്യ​മ​ന്ത്രിയുടെ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ​ക്ക് ബ​ദ​ലാ​യി ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തും. പ്ര​ചാ​ര​ണത്തിന് വ​ള​ന്‍റി​യ​ർ​മാ​രെ നി​യോ​ഗി​ക്കും. പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന 12 ഹോ​ട്ട്​ സ്​​പോ​ട്ടു​ക​ളി​ൽ ക​ർ​ഷ​ക​സ​മ​ര മാ​തൃ​ക​യി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും ധാരണയായി. കാ​ല​ഹ​ര​ണ​പ്പെ​ട്ട സാ​ങ്കേ​തി​ക വി​ദ്യ​യാണ്​ ഉപയോഗിക്കുന്നത്.

കെ-റെയിൽ സൃഷ്ടിക്കുന്ന ദുരന്തത്തിന് ഇരയാകുന്നത് റെയിൽപാത കടന്നുപോകുന്ന വഴിയിലുള്ളവർ മാത്രമല്ല. ഏറെ വലിയ പ്രദേശത്തെ ആളുകളെ ബാധിക്കും. റോഡ് പാടില്ല, റോഡ് വികസിപ്പിക്കരുത്, റെയിൽവേ ട്രാക്ക് വികസിപ്പിക്കരുത്. ഇതൊക്കെ വന്നാൽ എന്താണ് കഥ. 10 ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. അവിടെയൊന്നും റോഡ് നിർമിക്കാൻ പാടില്ലായെന്നായാൽ എന്താകും അവസ്ഥ. 

സിൽവർ ലൈനിന് വേണ്ടി മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിൻ നേട്ടം ഓർത്താണ്. എന്നാൽ, ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. വീടുകൾ കയറി പ്രചാരണം നടത്തും. ലഘുലേഖകൾ നൽകി ജനങ്ങളെ ബോധവത്കരിക്കുമെന്നും സുധാകരൻ പറഞ്ഞു. 

Tags:    
News Summary - /kerala/local-news/kannur/--904248

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.