തലശ്ശേരി: തലശ്ശേരി-വടകര റൂട്ടിലെ യാത്രക്കാരെ വലച്ച സ്വകാര്യ ബസുകളുടെ മിന്നൽസമരം പിൻവലിച്ചു. പണിമുടക്കിയ തൊഴിലാളികളുമായി മോട്ടോർ ട്രാൻസ്പോർട്ട് യൂനിയൻ നേതാക്കൾ മുൻകൈയെടുത്ത് നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം ഒത്തുതീർന്നത്. ഇതേതുടർന്ന് ശനിയാഴ്ച രാവിലെ മുതൽ ബസുകൾ ഓടിത്തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ തലശ്ശേരി-വടകര റൂട്ടിലോടുന്ന ദിവ്യശ്രീ ബസിൽ ചോറോട് റെയിൽവേ ഗേറ്റിന് സമീപം വിദ്യാർഥികളും കണ്ടക്ടറുമായി പാസ് സ്വീകരിക്കുന്നതുമായുണ്ടായ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. സംഘർഷത്തിൽ ബസ് ജീവനക്കാർക്കും രണ്ട് വിദ്യാർഥികൾക്കും മർദനമേറ്റു. കണ്ടക്ടറും ഡ്രൈവറും ആശുപത്രിയിലായതിനെത്തുടർന്നാണ് ഈ റൂട്ടിലോടുന്ന മറ്റ് ബസ് ജീവനക്കാരും മിന്നൽപണിമുടക്ക് നടത്തിയത്. സംഭവത്തിൽ നാല് വിദ്യാർഥികളുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബസ് ജീവനക്കാർ മർദിച്ചതായി വിദ്യാർഥികളും ആരോപിച്ചു. ട്രേഡ് യൂനിയനുകളുടെ ആഹ്വാനമില്ലാതെയാണ് തൊഴിലാളികൾ മിന്നൽസമരം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.