ബ​സുക​ൾ ക​യ​റാ​ത്ത പു​തി​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡ്

ബസുകൾ കയറാതെ പുതിയങ്ങാടി ബസ് സ്റ്റാൻഡ്

പഴയങ്ങാടി: മാടായി പഞ്ചായത്തിന്റെ അധീനതയിൽ നിർമിച്ച പുതിയങ്ങാടി ബസ് സ്റ്റാൻഡിൽ പ്രവേശിക്കാത്തത് ബസുകൾ മാത്രം.ഉദ്ഘാടനം കഴിഞ്ഞ് രണ്ടു പതിറ്റാണ്ടോടടുക്കുമ്പോഴും ഈ ബസ് സ്റ്റാൻഡിൽ ബസുകൾ കയറാറില്ല. ബസ് സ്റ്റാൻഡ് തുറന്നു കൊടുത്തതിന് ശേഷം ഏതാനും നാളുകൾ ബസുകൾ കയറിയിരുന്നെങ്കിലും യാത്രക്കാർക്ക് കാത്തുനിൽക്കാനുള്ള സൗകര്യവും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന കാരണത്താൽ സ്റ്റാൻഡ് നോക്കുകുത്തിയായി.

തുടർന്ന് സ്റ്റാൻഡിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയെങ്കിലും പിന്നെ ബസുകൾ മാത്രം കയറിയില്ല. സ്വകാര്യ കാറുകൾ, അന്യ സംസ്ഥാനത്തേക്ക് മത്സ്യം കയറ്റാനെത്തുന്ന ലോറികൾ, സ്വകാര്യ കാറുകൾ, മറ്റു ചരക്കു വാഹനങ്ങൾ എന്നിവയാണ് ഈ ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത്.

ജില്ലയിലെ പ്രധാന നഗരങ്ങളിലേക്കും മറ്റു മേഖലകളിലേക്കുമായി നിരവധി സ്വകാര്യ ബസുകൾ പുതിയങ്ങാടിയിൽനിന്നും തിരിച്ചും പതിറ്റാണ്ടുകളായി സർവിസ് നടത്തുന്നുണ്ട്.ദീർഘകാലത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ലക്ഷങ്ങൾ ചെലവഴിച്ച് പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമാണം പൂർത്തീകരിച്ചത്.

ബസ് സ്റ്റാൻഡിനു മീറ്ററുകൾ അകലെ മാട്ടൂൽ ബീച്ച് റോഡ്, ചൂട്ടാട്, പഴയങ്ങാടി മേഖലകളിലക്കുള്ള റോഡുകളുടെ സംഗമസ്ഥലമായ കവലയിലാണ് ബസുകൾ അലക്ഷ്യമായി നിർത്തിയിടുന്നത്.വാഹനങ്ങൾ പോകുന്നതിന് അസൗകര്യങ്ങൾ സൃഷ്ടിച്ച് ബസുകൾ നിർത്തിയിടുന്നത് ജനത്തിന് ദുരിതം വിതക്കുന്നു.

Tags:    
News Summary - Buses do not arrive to Puyyangadi bus stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.