മൈദ വാങ്ങി പണം നൽകാതെ മുങ്ങി; രണ്ടുവർഷത്തിനു ശേഷം പിടിയിൽ

ച​ക്ക​ര​ക്ക​ല്ല്: ച​ക്ക​ര​ക്ക​ല്ലി​ലെ മൊ​ത്ത ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ 80 ട​ൺ മൈ​ദ വാ​ങ്ങി പ​ണം ന​ൽ​കാ​തെ മു​ങ്ങി​യ ആ​ൾ ര​ണ്ടു​വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്​​റ്റി​ലാ​യി. പാ​ല​ക്കാ​ട് കോ​ങ്ങാ​ട് പ​ച്ച​നി ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ അ​ബ്​​ദു​ല്ല സേ​ട്ട്​ ആ​ണ്(38) പാ​ല​ക്കാ​ട് അ​റ​സ്​​റ്റി​ലാ​യ​ത്. 80 ട​ൺ മൈ​ദ​ക്ക്​ ഇ​യാ​ൾ ര​ണ്ടു​ ല​ക്ഷം രൂ​പ​യാ​ണ്​ ന​ൽ​കി​യ​ത്. ബാ​ക്കി തു​ക​യാ​യ 24.5 ല​ക്ഷം രൂ​പ ന​ൽ​കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു.

ച​ക്ക​ര​ക്ക​ല്ല്​ സി.​ഐ സ​ത്യ​നാ​ഥ​ൻ, എ​സ്.​ഐ കെ. ​രാ​ജീ​വ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​മോ​ദ്, ബി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ത​ല​ശ്ശേ​രി സി.​ജെ.​എം കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്​​ട്ര, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​യാ​ൾ​ക്കെ​തി​രെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്​​ട്ര​യി​ൽ​നി​ന്ന് ഉ​ള്ളി വാ​ങ്ങി ഒ​രു​കോ​ടി​യോ​ളം രൂ​പ ഇ​യാ​ൾ പ​റ്റി​ച്ചി​ട്ടു​ണ്ട്. മ​റ്റൊ​രു ത​ട്ടി​പ്പ് കേ​സി​ൽ ബം​ഗ​ളൂ​രു പൊ​ലീ​സ് പി​ടി​യി​ലാ​യ ഇ​യാ​ൾ പൊ​ലീ​സു​കാ​രെ ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ൽ കേ​സു​ണ്ട്.

Tags:    
News Summary - Theft case accused arrested after two year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.