മൈദ വാങ്ങി പണം നൽകാതെ മുങ്ങി; രണ്ടുവർഷത്തിനു ശേഷം പിടിയിൽ
text_fieldsചക്കരക്കല്ല്: ചക്കരക്കല്ലിലെ മൊത്ത കച്ചവട സ്ഥാപനത്തിൽനിന്ന് 80 ടൺ മൈദ വാങ്ങി പണം നൽകാതെ മുങ്ങിയ ആൾ രണ്ടുവർഷത്തിനു ശേഷം അറസ്റ്റിലായി. പാലക്കാട് കോങ്ങാട് പച്ചനി ലക്ഷം വീട് കോളനിയിലെ അബ്ദുല്ല സേട്ട് ആണ്(38) പാലക്കാട് അറസ്റ്റിലായത്. 80 ടൺ മൈദക്ക് ഇയാൾ രണ്ടു ലക്ഷം രൂപയാണ് നൽകിയത്. ബാക്കി തുകയായ 24.5 ലക്ഷം രൂപ നൽകാതെ മുങ്ങുകയായിരുന്നു.
ചക്കരക്കല്ല് സി.ഐ സത്യനാഥൻ, എസ്.ഐ കെ. രാജീവൻ, എസ്.സി.പി.ഒമാരായ പ്രമോദ്, ബിജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സി.ജെ.എം കോടതി ഇയാളെ റിമാൻഡ് ചെയ്തു. കർണാടക, മഹാരാഷ്ട്ര, കോയമ്പത്തൂർ എന്നിവിടങ്ങളിലും ഇയാൾക്കെതിരെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിൽനിന്ന് ഉള്ളി വാങ്ങി ഒരുകോടിയോളം രൂപ ഇയാൾ പറ്റിച്ചിട്ടുണ്ട്. മറ്റൊരു തട്ടിപ്പ് കേസിൽ ബംഗളൂരു പൊലീസ് പിടിയിലായ ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കർണാടകയിൽ കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.