കണ്ണൂർ: കോവിഡ് പ്രോേട്ടാകോൾ ലംഘനത്തിനെതിരെ കർശന നടപടിയുമായി പൊലീസ്. ജില്ലയിൽ പോസിറ്റിവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി തുടങ്ങിയത്. വെള്ളിയാഴ്ച ജില്ലയിൽ കോവിഡ് േപ്രാേട്ടാകോൾ ലംഘനത്തിെൻറ പേരിൽ ഒരു കേസിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തത്.
പ്രോേട്ടാകോൾ പാലിക്കാത്തവരെ പിടികൂടാനായി സെക്ടറൽ മജിസ്ട്രേറ്റുമാർക്കായിരുന്നു ചുമതല. എന്നാൽ, തെരുവോരങ്ങളിലടക്കം മിക്കയിടങ്ങളിലും ജാഗ്രത നിർദേശം പലരും പാലിക്കാത്ത സ്ഥിതിയാണ്. ഇതിനെ തുടർന്നാണ് ജില്ല പൊലീസിെൻറ നേതൃത്വത്തിൽ നടപടി തുടങ്ങിയത്. മാസ്ക് ധരിക്കാത്തവർക്കെതിരെയും സന്ദർശകരുടെ പേരുവിവരങ്ങൾ സൂക്ഷിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും വെള്ളിയാഴ്ച പൊലീസ് പിഴ ഇൗടാക്കി.
കൂടാതെ പൊതുജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പുമായി പൊലീസ് അനൗൺസ്മെൻറ് ഗ്രാമ, നഗരവീഥികളിൽ റോന്തുചുറ്റി. സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ച സ്ഥലത്ത് അവരോടൊപ്പം ചേർന്നാണ് പൊലീസ് പ്രവർത്തിച്ചത്. ടൗണികളിലടക്കം ജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കാനായിരുന്നു പൊലീസിെൻറ ആദ്യ ദിനത്തിലെ പ്രധാന നടപടി.
കൂടാതെ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള കാര്യം പൊലീസ് നിരീക്ഷണത്തിലുണ്ട്. ഇതിനിടെ ജില്ലയില്‍ വെള്ളിയാഴ്ച 1662 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്കി. ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ 7321 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.