ഇരിട്ടി: ഖുർആൻ വാക്യങ്ങൾ അരിമണികൾകൊണ്ട് കാൻവാസിലൊരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും അബ്ദുല്‍ കലാംസ് വേള്‍ഡ് റെക്കോഡ്സിലും ഇടംനേടി പ്രവാസി ബാലിക. പേരാവൂർ അയ്യപ്പന്‍കാവിലെ മറിയം അബൂബക്കറാണ് അപൂർവനേട്ടം സ്വന്തമാക്കിയത്. നാലര മണിക്കൂർ കൊണ്ട് ഖുർആൻ വാക്യങ്ങൾ 75 സെൻറി മീറ്റർ നീളത്തിലും 50 സെൻറി മീറ്റർ വീതിയിലുമുള്ള കാൻവാസിൽ തീർത്ത് മറിയം ഇതുവരെ 12 പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയത്.
ചെറുപ്പത്തിലേ ചിത്രരചനയോട് ഏറെ താൽപര്യമുള്ള മറിയം കാലിഗ്രഫിയിൽ മുമ്പും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എട്ടാം ക്ലാസുവരെ യു.എ.ഇയിലെ റാസൽഖൈമയിൽ പഠിച്ച മറിയം അബൂബക്കർ, പിന്നീട് നാട്ടിലെത്തി അധ്യയനം തുടരുകയായിരുന്നു. കഴിഞ്ഞ അധ്യയനവർഷം ആറളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു പൂർത്തിയാക്കി. പ്രവാസിയായ പി.പി. അബൂബക്കറിെൻറയും ഹഫ്സത്തിന്റെയും മകളാണ് 17കാരിയായ മറിയം. ഹസ്നയാണ് ഏക സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.