വള്ളിത്തോടിൽ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി

ഇ​രി​ട്ടി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു പ​ക​രം പാ​യം പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മൊ​രു​ങ്ങി. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി വ​ള്ളി​ത്തോ​ട് നി​ർ​മി​ച്ച 2.18 കോ​ടി​യു​ടെ കെ​ട്ടി​ട സ​മു​ച്ഛ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​മ​ന്ത്രി വീ​ണ ജോ​ർ​ജ് നാ​ടി​നു സ​മ​ർ​പ്പി​ക്കും.

വ​ള്ളി​ത്തോ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​മാ​യി​രി​ക്കു​മ്പോ​ഴാ​ണ് 2018ലെ ​പ്ര​ള​യ​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞ് കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്.

അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ, സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി​രു​ന്ന എ​ൻ. അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ നാ​ഷ​ന​ൽ റൂ​റ​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ൽ​നി​ന്നും 2.18കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.

വ​ള്ളി​ത്തോ​ട് ഷാ​രോ​ൺ ഫെ​ലോ​ഷി​പ് ച​ർ​ച്ച് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഒ​ന്ന​ര ഏ​ക്കോ​റോ​ളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള കെ​ട്ടി​ടം പ​ണി​ത​ത്. ഷാ​രോ​ൺ ച​ർ​ച്ചി​ന്റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി ഇ​പ്പോ​ൾ ആ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ര​ണ്ട് സ്ഥി​രം ഡോ​ക്ട​ർ​മാ​രു​ടെ​യും ഒ​രു പ​ഞ്ചാ​യ​ത്ത് ഡോ​ക്ട​റു​ടെ​യും സേ​വ​നം ഇ​വി​ടെ​യു​ണ്ട്. പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കും.

അ​ത്യാ​ഹി​ത വി​ഭാ​ഗം, ഗ​ർ​ഭ​കാ​ല പ​രി​ശോ​ധ​ന, വ​യോ​ജ​ന ക്ലി​നി​ക്, പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്, മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം, മൂ​ന്ന് ഒ.​പി കൗ​ണ്ട​റു​ക​ൾ, ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി തു​ട​ങ്ങി​യ​വ​ക്ക് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​ത്യേ​കം സൗ​ക​ര്യ​മു​ണ്ടാ​കും.

വി​ശാ​ല​മാ​യ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും ഉ​ണ്ട്. കി​ട​ത്തി​ച്ചി​കി​ത്സ​യി​ല്ലെ​ങ്കി​ലും അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ഒ​രേ​സ​മ​യം നാ​ലു​പേ​രെ വ​രെ ചി​കി​ത്സി​ക്കാ​ൻ കി​ട​ക്ക ഉ​ൾ​െ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടാ​കും.

നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ർ​ണ​യ ക്ലി​നി​ക്, ശ്വാ​സ​കോ​ശ​സം​ബ​ന്ധ അ​സു​ഖ​മു​ള്ള​വ​ർ​ക്കു​ള്ള ശ്വാ​സ ക്ലി​നി​ക്, വി​ഷാ​ദ രോ​ഗി​ക​ൾ​ക്കാ​യു​ള്ള ആ​ശ്വാ​സ് ക്ലി​നി​ക് തു​ട​ങ്ങി​യ​വ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നാ​കും.

നി​ല​വി​ൽ 200 രോ​ഗി​ക​ൾ ദി​നം​പ്ര​തി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്നു​ണ്ട്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി.

മ​ണ്ണി​ടി​ച്ചി​ൽ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന് എ​ൻ.​എ​ച്ച്.​എം ഫ​ണ്ടി​ൽ​നി​ന്നും 15 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ഒ.​പി​യി​ൽ കൂ​ടു​ത​ൽ പേ​ർ എ​ത്തു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ര​ജ​നി, വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ.​എം. വി​നോ​ദ്കു​മാ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൻ വി.​പ്ര​മീ​ള, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ജെ​ബി​ൻ അ​ബ്ര​ഹാം എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - vallithod health centre to be inaugurated soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.