മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. കണ്ണൂർ ചാലയിലെ കെ.വി ഹൗസിൽ കെ.വി. മുഹസിൻ, കണ്ണൂർ കാപ്പാട് മീംസ ഹൗസിൽ ഇ.പി. മുഫ്സിൻ എന്നിവരെയാണ് ഇരിട്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. രജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഒമ്പതു ഗ്രാം മെത്താംഫെറ്റമിൻ എക്സൈസ് സംഘം പിടിച്ചെടുത്തു.

ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. എൻ.ഡി.പി.എസ് കേസെടുത്തശേഷം പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

Tags:    
News Summary - Youth arrested with deadly drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.