കണ്ണൂർ: പ്രതീക്ഷകളുടെ ആകാശത്തേക്ക് കണ്ണൂർ ചിറകുവിരിച്ചിട്ട് ബുധനാഴ്ചത്തേക്ക് രണ്ടു വർഷം. എന്നാൽ, ആകാശത്തോളം ഉയർന്ന പ്രതീക്ഷകൾ ഇപ്പോഴും അകലെയാണ്. വിമാനത്താവള നഗരിയായി ഉയരുേമ്പാൾ കണ്ണൂർ സ്വപ്നം കണ്ട കുതിപ്പിെൻറ സൂചനകളൊന്നും കഴിഞ്ഞ രണ്ടുവർഷം കൊണ്ട് ഉണ്ടായിട്ടുമില്ല. ഉദ്ഘാടന ദിവസംതന്നെ അന്താരാഷ്ട്ര സർവിസുമായി ആയിരുന്നു കണ്ണൂരിെൻറ കുതിപ്പ്. എന്നാൽ, വിദേശ വിമാനങ്ങൾക്ക് കണ്ണൂരിൽ ഇറങ്ങാൻ ഇനിയും അനുമതിയായിട്ടില്ല.
വിമാനത്താവളത്തിലേക്ക് സുപ്രധാന റോഡുകളുടെ വികസനം ഇപ്പോഴും കടലാസിൽതന്നെയാണ്. കണ്ണൂർ, തലശ്ശേരി, വയനാട് ഭാഗങ്ങളിൽനിന്ന് നാലുവരി പാതയാണ് എയർപോർട്ടിലേക്ക് വിഭാവനം ചെയ്തതെങ്കിലും അതിെൻറ അലൈൻമെൻറ് പോലും അന്തിമമായിട്ടില്ല. എയർപോർട്ടിന് അനുബന്ധമായി നിർബന്ധമായും ഉണ്ടാകേണ്ട വൻകിട ഹോട്ടൽ സമുച്ചയം ഇപ്പോഴും സ്വപ്നംതന്നെ. കണ്ണൂരിലേക്ക് പറക്കാൻ വിമാനക്കമ്പനികൾ വലിയ തടസ്സമായി പറയുന്നതും ഹോട്ടൽ സൗകര്യമില്ലാത്തതാണ്. വിമാനത്താവളം വരുേമ്പാൾ ഏറെ പ്രതീക്ഷിച്ച വെച്ചത് ടൂറിസം മേഖലയാണ്.
ഹോട്ടൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ടൂറിസം വികസനത്തിനും തടസ്സമായിട്ടുള്ളത്. രണ്ടു വര്‍ഷമായിട്ടും കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ സർവിസ് ആരംഭിക്കാന്‍ കഴിഞ്ഞില്ല. കിയാലിെൻറ ൈകവശമുള്ള അധിക ഭൂമിയിൽ സ്റ്റാര്‍ ഹോട്ടല്‍, കണ്വെൻഷന് സെൻറര്‍, ഷോപ്പിങ് സെൻറർ, വൻകിട ആശുപത്രി എന്നിവ സ്ഥാപിക്കാനുള്ള നിർദേശങ്ങളുെണ്ടങ്കിലും ഒന്നും യാഥാർഥ്യമായില്ല. ഇക്കാര്യത്തിൽ വിമാനത്താവള കമ്പനിയെ ഉപദേശിക്കാൻ നിയോഗിക്കപ്പെട്ട കൺസൽട്ടൻസി കമ്പനി കെ.പി.എം.ജിക്ക് കാര്യമായി ഒന്നും ചെയ്യാനുമായിട്ടില്ല.
കണ്ണൂരിൽനിന്ന് ഹജ്ജ്, ഉംറ സർവിസുകൾ തുടങ്ങാനും കഴിഞ്ഞിട്ടില്ല. രണ്ടാം വർഷത്തിൽ പ്രതീക്ഷിച്ചിച്ച നേട്ടങ്ങൾ കോവിഡ് കാലം കവർന്നുവെങ്കിലും 20 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടം കിയാൽ കൈവരിച്ചത് ഈ നവംബറിലാണ്. ഒരുലക്ഷത്തില്‍പ്പരം പ്രവാസികള്‍ കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയിട്ടുണ്ട്. കോവിഡിനുമുമ്പ് ഇവിടെ 9,13,087 ആഭ്യന്തര യാത്രികരും 8,95,074 അന്താരാഷ്ട്ര യാത്രികരും എത്തിച്ചേര്‍ന്നു. ലോക്ഡൗണ്‍ കാലയളവില്‍ വിമാന സർവിസ് ഇല്ലാതായെങ്കിലും ലോക്ഡൗണ്‍ ഇളവിനുശേഷം വന്ദേഭാരത് മിഷനും ആഭ്യന്തര സർവിസിനും അനുമതി ലഭിച്ചതോടെ വിമാനത്താവള പ്രവര്‍ത്തനം പഴയ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനക്കമ്പനികൾക്ക് അനുമതി നൽകണമെന്ന ആവശ്യമായി കണ്ണൂരിൽനിന്നുള്ള ആദ്യയാത്രികരുടെ കൂട്ടായ്മ. രണ്ടാം വാർഷിക ദിനമായ ഡിസംബർ ഒമ്പതിന് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി. ജയചന്ദ്രൻ, വി.പി. ഷറഫുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒമ്പതിന് യാത്ര ചെയ്യുന്നവർക്ക് വിദേശ വിമാനത്തിന് അനുമതി ആവശ്യപ്പെടുന്ന സ്റ്റിക്കർ പതിച്ച ഫേസ് ഷീൽഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ വിതരണം ചെയ്യും. വിദേശവിമാനങ്ങൾക്ക് അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ഒന്നാം വാർഷിക ദിനത്തിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ കണ്ണൂരിൽനിന്ന് അബൂദബിയിലേക്ക് 'പ്രതിഷേധപ്പറക്കൽ' നടത്തിയിരുന്നു. വിദേശവിമാനങ്ങൾക്ക് അനുമതി തേടി ജനുവരിയിൽ ഡൽഹിയിൽ ചെന്ന് കേന്ദ്രമന്ത്രിമാരെ കാണാനും പരിപാടിയുണ്ട്.
കിയാലിെൻറ കൈവശമുള്ള അധിക സ്ഥലം ഉപയോഗപ്പെടുത്തി നടത്താവുന്ന വികസന പദ്ധതികൾ സംബന്ധിച്ച സെമിനാർ ഡിസംബർ ഒമ്പതിന് കണ്ണൂർ മാസ്കോട്ട് ബീച്ച് റിസോട്ടിൽ ഒരുക്കിയിട്ടുണ്ട്. കിയാൽ എം.ഡി വി. തുളസീദാസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ടി.വി. മധുകുമാർ, വി.കെ. റഷീദ്, ഷഫീർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.