കേളകം: മലയോരത്ത് കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. പേരാവൂർ പുതുശ്ശേരിയിൽ ജോലിക്കിടെ കടന്നൽകുത്തേറ്റ് തൊഴിലുറപ്പ് ജോലിക്കാരായ ആറു പേർക്കും എടത്തൊട്ടി കൊട്ടയാട് ഒമ്പതു പേർക്കും കേളകം മീശക്കവലയിൽ രണ്ടു പേർക്കും പരിക്കേറ്റു.
പുതുശ്ശേരിയിൽ കടന്നൽകുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കുറ്റിച്ചി പദ്മിനി (63), ഗന്ധർവൻ കണ്ടിയിൽ അജിത (56) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും മണപ്പാട്ടി ശോഭ (54), മേരിക്കുട്ടി കൂവപ്പള്ളി(59),ചന്ദ്ര നിവാസിൽ വസന്ത(57) എന്നിവരെ പേരാവൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
എടത്തൊട്ടി കൊട്ടയാട് സ്വദേശികളായ മുണ്ടോളിക്കൽ പൗലോസ്, ഭാര്യ ചിന്നമ്മ, അറുമുഖൻ, സുരേഷ്, സജീഷ്, കനകലത, ആദിദേവ്(12), ആർജവ്(8), ദർശിത്(5) എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിലേക്ക് പറന്നെത്തിയ തേനീച്ചകൂട്ടം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേളകംമീശക്കവലയിലെ പുതിയകുളങ്ങര ജോസഫ് (65), കോട്ടക്കൽ ബിബിൻ (26) എന്നിവർക്കാണ് കടന്നൽകുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ഇരിട്ടി അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പറമ്പിൽ പണിയെടുത്തുകൊണ്ടിരിക്കുമ്പോൾ കടന്നൽ കുത്തിയതിനെ തുടർന്ന് ജോസഫ് നിലവിളിച്ചപ്പോൾ ഒച്ച കേട്ട് ഓടിയെത്തിയ ബിബിനെയും കടന്നൽ കുത്തുകയായിരുന്നു. ബിബിനെയും ഇരിട്ടി അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3.30ഓടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.