മാവോവാദി സംഘത്തിന്റെ വെടിവെപ്പ്; വനത്തിൽ പൊലീസിന്റെ തെളിവെടുപ്പ്

കേ​ള​കം: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ചാ​വ​ച്ചി ഉ​ൾ​വ​ന​ത്തി​ൽ വ​നം​വ​കു​പ്പ് വാ​ച്ച​ർ​മാ​ർ​ക്ക് നേ​രെ മാ​വോ​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​ത്തി​ൽ ചാ​വ​ച്ചി വ​ന​ത്തി​ൽ ആ​റ​ളം പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കേ​സ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഇ​രി​ട്ടി എ.​എ​സ്.​പി ത​പോ​ഷ് ബ​സു​മ​താ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് വെ​ടി​വെ​പ്പ് ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ഞ്ച് മാ​വോ​വാ​ദി​ക​ൾ​ക്കെ​തി​രെ യു.​എ.​പി.​എ പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. അ​മ്പ​ല​പാ​റ​യി​ലെ ക്യാ​മ്പ് ഓ​ഫി​സി​ലേ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന അ​ട​ക്കാ​തോ​ട് വാ​ള​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ എ​ബി​ൻ, സി​ജോ, ബോ​ബ​സ് എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​യി​രു​ന്നു മാ​വോ​വാ​ദി സം​ഘം വെ​ടി വെ​ച്ച​ത്. ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന​യു​ടെ സ​ന്നാ​ഹ​ത്തോ​ടെ​യാ​ണ് ഇ​രി​ട്ടി എ.​എ​സ്.​പി യും ​സം​ഘ​വും ആ​റ​ളം വ​ന​ത്തി​ലെ ചാ​വ​ച്ചി​യി​ലെ​ത്തി​യ​ത്. വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്ന് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ക​ർ​ണാ​ട​ക ആ​ൻ​റി ന​ക്സ​ൽ​സേ​ന തി​ര​ച്ചി​ൽ ന​ട​ത്തി​വ​ര​ുക​യാ​ണ്.

ആ​ന്ധ്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ന​മേ​ഖ​ല മാ​വോ​വാ​ദി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത​യാ​ണെ​ന്ന് നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​വോ​വാ​ദി​സം​ഘം ക​ർ​ണാ​ട​ക വ​ന​ത്തി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ർ​ണാ​ട​ക ആ​ൻ​റി ന​ക്സ​ൽ​സേ​ന കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി വ​ന​മേ​ഖ​ല​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മു​മ്പ് ആ​റ​ളം വി​യ​റ്റ്നാം ഭാ​ഗ​ത്ത് എ​ത്തി​യ 11 അം​ഗ മാ​വോ​വാ​ദി​സം​ഘ​ത്തി​ൽ ര​ണ്ട് വ​നി​ത​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ ജി​ഷ​യും ക​വി​ത​യു​മാ​യി​രു​ന്നു ഇ​വ​ർ. ഇ​തി​ലാ​രാ​ണ് വെ​ടി​വെ​പ്പ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

ഇ​തി​നി​ടെ സം​സ്ഥാ​ന വ​നം ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​റു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ആ​റ​ളം വ​ന​ത്തി​ലെ അ​മ്പ​ല​പ്പാ​റ​യി​ൽ വ​സ്തു​താ​ന്വേ​ഷ​ണ​ത്തി​ന് പോ​യ വ​ന​പാ​ല​ക​സം​ഘം ആ​റ​ള​ത്ത് തി​രി​ച്ചെ​ത്തി. ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജി. ​പ്ര​ദീ​പ്, അ​സി. വാ​ർ​ഡ​ൻ പി. ​പ്ര​സാ​ദ്, ന​രി​ക്ക​ട​വ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പ്ര​ദീ​പ​ൻ കാ​രാ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 15 അം​ഗ സം​ഘ​മാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

Tags:    
News Summary - Aralam forest Karnataka Anti-Naxal Sena conducted search in the border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.