മദ്യം കയറ്റിയ കണ്ടെയ്നർ ലോറി വയനാട് ചുരത്തിൽ അപകടത്തിൽപെട്ടു

കേളകം: കൊട്ടിയൂർ -വയനാട് ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടു. ബംഗളൂരുവിൽനിന്ന്​ മട്ടന്നൂർ വിമാനത്താവളത്തി​ലേക്ക് മദ്യം കയറ്റി വരികയായിരുന്നു. പാൽച്ചുരം - ബോയ്സ് ടൗൺ റോഡിൽ ആശ്രമം ജങ്​ഷനിൽ വ്യാഴാഴ്ച ഉച്ച 12 മണിയോടെയാണ് അപകടം.

ചുരം ഇറങ്ങി വരുന്നതിനിടെ ആശ്രമം ജങ്​ഷനിലെ വളവിൽ വെച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡരികിൽ കൂട്ടിയിട്ട മൺതിട്ടയിലിടിച്ച് ലോറി നിന്നത് കാരണം വൻ അപകടമാണ് ഒഴിവായത്. ഹൈദരാബാദ് സ്വദേശിയായ ഡ്രൈവർ കിരൺ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളു. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Tags:    
News Summary - container lorry accident at Wayanad pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.