കേളകം: വേനല്‍ കടുത്തതോടെ മലയോര പ്രദേശങ്ങൾ വെന്തുരുകുന്നു. കുടിവെള്ളക്ഷാമം ജനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കപ്പ, വാഴ, പച്ചക്കറി കര്‍ഷകരും ജലക്ഷാമത്താല്‍ വട്ടംകറങ്ങുകയാണ്. ഇതിനിടയില്‍ വലിയ പ്രതിസന്ധിയാണ് ക്ഷീരമേഖലയിലും ഉണ്ടാക്കിയിരിക്കുന്നത്. ചൂട് കൂടിയതോടെ പാടശേഖരങ്ങളും, കൃഷി ഭൂമികളും, തോട്ടങ്ങളും കരിഞ്ഞുതുടങ്ങിയതുമൂലം പശുക്കള്‍ക്ക് പുല്ല് കിട്ടാക്കനിയായി. പുല്ല് ലഭിക്കാതായതോടെ ക്ഷീരകര്‍ഷകര്‍ പരക്കംപായുകയാണ്.
കാലത്തീറ്റയുടെ ഗണ്യമായ വിലവര്‍ധനവില്‍ കര്‍ഷകര്‍ പലരും ആശ്രയിച്ചിരുന്നത് കൃഷിയിടങ്ങളിൽനിന്നും പുഴയോരങ്ങളിൽ നിന്നും ശേഖരിക്കുന്ന പുല്ലിനെയായിരുന്നു. എന്നാല്‍ , കൊടുംവേനല്‍ ഇവരെയെല്ലാം ചതിച്ചു. ഇപ്പോള്‍ പലരും വൈക്കോലും കാലിത്തീറ്റയും നല്‍കിയാണ് പിടിച്ചുനില്‍ക്കുന്നത്. വൈക്കോലിന്റെ വിലവർധനവും പ്രതിസന്ധി രൂക്ഷമാക്കി. പുല്ല് കുറഞ്ഞതോടെ പശുക്കളില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ അളവില്‍ ഗണ്യമായ കുറവ് ഉണ്ടായിരിക്കുകയാണ്.
15 ലിറ്ററോളം പാല് ലഭിക്കുന്നിടത്ത് ഇപ്പോള്‍ ഏഴ് ലിറ്ററായി കുറഞ്ഞു. പ്രതിസന്ധി തരണം ചെയ്യാനാകാതെ ക്ഷീരകര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. പുല്ലിന് ക്ഷാമം രൂക്ഷമായതോടെ പാലുൽപാദനവും ഇടിഞ്ഞതിനാൽ പശു വളര്‍ത്തല്‍ ലാഭകരമല്ലെന്ന് ഭൂരിഭാഗം ക്ഷീരകര്‍ഷകരും പറയുന്നു. പ്രതിസന്ധി തരണം ചെയ്യാനാവാതെ പശുക്കളെ വിറ്റഴിക്കുകയാണ് പല കർഷകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.