കേളകം: പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ പാലുകാച്ചിമലയിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക് പറഞ്ഞു. പാലുകാച്ചിമല കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പ്രദേശത്തെത്തിയ വനം -ടൂറിസം -പഞ്ചായത്ത് സംയുക്ത സംഘത്തോടൊപ്പമെത്തിയതായിരുന്നു അദ്ദേഹം.
കാർഷിക മേഖലയായ ശാന്തിഗിരിയിലെ പ്രദേശവാസികളുടെ അഭിവൃദ്ധി കൂടി ലക്ഷ്യമിട്ട് വനത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടാതെ വിനോദസഞ്ചാര കേന്ദ്രമായി പാലുകാച്ചി ഇക്കോ ടൂറിസം നടപ്പാക്കുകയാണ് ലക്ഷ്യം.കേളകം, കൊട്ടിയൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പാലുകാച്ചി മലയിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനും ടൂറിസം വകുപ്പിനും നിവേദനങ്ങൾ നൽകിയിരുന്നു.
ഇതേത്തുടർന്ന് ഉന്നത വനപാലകരുടെ നേതൃത്വത്തിൽ ചർച്ച നടത്തി ടൂറിസം വകുപ്പ് ഡയറക്ടർ പ്രദേശം സന്ദർശിക്കുകയും ചെയ്തു. കൊട്ടിയൂർ റേഞ്ച് വനം ഓഫിസർ സുധീർ നരോത്ത്, കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം എന്നിവരും ഡി.എഫ്.ഒക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.