കേളകം: ആറളം വന്യജീവി സങ്കേതം അതിർത്തിയിലെ ചീങ്കണ്ണിപ്പുഴയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞതിന് കാരണം മറ്റ് ആനകളുമായുള്ള ഏറ്റുമുട്ടലിലുണ്ടായ ഗുരുതരമായ പരിക്കുകൾ മൂലമെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാർ പറഞ്ഞു. കാട്ടുകൊമ്പെൻറ ജഡം ആറളം വന്യജീവി സങ്കേതത്തിലെ വളയംചാലിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു.
വയനാട് ആന സ്ക്വാഡ് അസി. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷിെൻറ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. എതിരാളിയായ കാട്ടുകൊമ്പെൻറ കുത്തേറ്റ് ശ്വാസനാളത്തിലും കരളിനുമുണ്ടായ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് പൂക്കുണ്ട് ചീങ്കണ്ണിപ്പുഴയിലെ ചാത്തൻപാറ കയത്തിൽ കാട്ടാനയെ ആദ്യം കണ്ടെത്തിയത്.
മണിക്കൂറുകളോളം വെള്ളത്തിൽ നിന്ന കാട്ടാനയെ, പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാർ, അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പുഴ കടത്തിവിട്ട് നിരീക്ഷിക്കുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ പുഴയിൽനിന്ന് വനത്തിലേക്ക് കയറിയ കാട്ടാന വൈകീേട്ടാടെ വീണ്ടും ചീങ്കണ്ണിപ്പുഴയിലേക്ക് മടങ്ങിയെത്തി രാത്രി ഒമ്പതോടെ പുഴയിൽ ചെരിഞ്ഞു.
ജഡം രാത്രിതന്നെ പുഴയിൽനിന്ന് മാറ്റി
കേളകം: ഗുരുതര പരിക്കേറ്റതിനെ തുടന്ന് ചീങ്കണ്ണിപ്പുഴയിൽ ചെരിഞ്ഞ കാട്ടാനയുടെ ജഡം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അർധരാത്രി പുഴയിൽനിന്ന് മാറ്റി വളയംചാലിൽ ആറളം വന്യജീവി സങ്കേതത്തിലെത്തിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പേതാടെയാണ് കാട്ടാന ചെരിഞ്ഞതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. തുടർന്ന് ആറളം വൈൽഡ് ലൈഫ് അസി. വാർഡൻ അനിൽകുമാറിെൻറ നേതൃത്വത്തിൽ വനപാലക സംഘമെത്തി. ആനയെ അടിയന്തരമായി പുഴയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു.
കാട്ടാനയുടെ ജഡം പുഴയിൽ കിടന്ന് പുഴവെള്ളം മലിനമാകാതിരിക്കാനായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.തുടർന്ന് വനംവകുപ്പ് ആറളം ഡിവിഷൻ അധികൃതർ നാട്ടുകാരുടെയും കേളകം പൊലീസിെൻറയും സഹകരണത്തോടെ ആനയുടെ ജഡം നീക്കാൻ നടപടിയെടുത്തു. വനപാലകരും നാട്ടുകാരും ചേർന്ന് വടംകെട്ടി ആനയെ കരക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് കരക്കെത്തിച്ച് ലോറിയിൽ ആറളം വന്യജീവി സങ്കേതത്തിെൻറ ആസ്ഥാനമായ വളയംചാലിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.