കേളകം: തുരത്തിയോടിച്ചാലും ആറളം ഫാമിലെ നിശ്ചിതസ്ഥാനത്ത് മടങ്ങിയെത്തുമെന്ന നിശ്ചയദാർഢ്യത്തിലാണ് ആറളം വന്യജീവി സങ്കേതത്തിലേക്ക് നാടുകടത്തിയ കാട്ടാനകൾ.
ആറളം ഫാമിൽനിന്ന് കഴിഞ്ഞ ദിവസം വനത്തിലേക്ക് തുരത്തിയ കാട്ടാനകളിൽ നാലെണ്ണം ഫാമിലേക്കുതന്നെ മടങ്ങിയെത്തി. ഒമ്പതാം ബ്ലോക്കിൽ ആനമതിൽ തകർത്താണ് ആനകൾ ഫാമിലേക്ക് കടന്നത്. മടങ്ങിയെത്തിയ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങുകയാണ്. ആനകളെ ശ്രമകരമായി വനത്തിലേക്ക് വിരട്ടിയോടിച്ചാലും അവ മടങ്ങിയെത്തുന്നത് വനപാലകർക്കും വെല്ലുവിളിയായി.
ആറളം ഫാമിൽ കാട്ടാനകളുടെ വിഹാരം തടയാൻ വനംവകുപ്പ് അധികൃതർ വീണ്ടും നടപടി തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 ആനകളെ ഫാമിൽനിന്ന് വനത്തിേലേക്ക് കടത്തിവിട്ടിരുന്നു. ഇവയാണ് ഫാമിലെ വിളനിലത്തിലേക്ക് പ്രയാണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.