തെരേസ ജോൺ അടക്കമുള്ളവർ സുമി മെഡിക്കൽ സർവകലാശാല ഹോസ്റ്റലി​ന്റെ ബങ്കറിൽ

ബങ്കറുകളിൽ ഭീതിയോടെ ഇവർ; കുടുങ്ങിയവരിൽ കണിച്ചാർ സ്വദേശിനിയും

കേളകം: യുക്രെയ്നിലെ ബങ്കറുകളിൽ കുടുങ്ങിക്കിടക്കുകയാണ് 300 ഓളം മലയാളികളടങ്ങുന്ന സംഘം. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ഭക്ഷണം കൂടിയെ ഇവരുടെ കൈവശമുള്ളൂവെന്ന് പറയുന്നു. കണിച്ചാറിലെ നെടുങ്കല്ലേൽ ജോൺ-ജോളി ദമ്പതിമാരുടെ മകൾ തെരേസയടക്കമുള്ള മലയാളി സംഘമാണ് യുദ്ധക്കെടുതിയിൽ കുടുങ്ങിയത്.

ഇവർ ഒമ്പതാം ദിവസവും ബങ്കറിലാണ്. സുമി മെഡിക്കൽ സർവകലാശാലയിലെ അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ തെരേസ ജോൺ വാട്ട്സ്ആപ് വിഡിയോ കോൾ വഴി തങ്ങളുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഹോസ്റ്റലിനു താഴെ തന്നെ ബങ്കറുണ്ട്. സൈറൺ കേട്ടാലുടൻ ബങ്കറിലേക്ക് ഓടും. മറ്റു സമയങ്ങളിൽ റൂമിൽ കഴിച്ചുകൂട്ടും. നാട്ടിലേക്ക് വരുന്നതിനെക്കുറിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

അത്യാവശ്യ സാധനങ്ങളുമായി തയാറായിരിക്കാൻ മാത്രമാണ് പറഞ്ഞിരിക്കുന്നത്. പുറത്ത് ഇടക്ക് വെടിവെപ്പിന്റെയും ബോംബ് സ്ഫോടനത്തിന്റെയും ശബ്ദങ്ങൾ കേൾക്കാം. ആയുധധാരികളായ യുക്രെയ്ൻ പൗരന്മാരുടെ സംഘങ്ങളെ ജനലിലൂടെ നോക്കുമ്പോൾ പുറത്തുകൂടി കാണാം. രാത്രിയായാൽ വൈദ്യുതി ഓഫ് ചെയ്യും. പിന്നെ ബങ്കറുകളിലേക്ക് ഓടുന്നതൊക്കെ മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ്. അതിർത്തി കടക്കാൻ 1700 കിലോമീറ്റർ സഞ്ചരിക്കണം. ഇത്രയും ദൂരം സ്വന്തം റിസ്കിൽ പോകുന്നത് അപകടമാണെന്നാണ് വിവരം. ഏകദേശം 300 ഓളം മലയാളികൾ ഇവിടെ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായും -തെരേസ പറയുന്നു. തങ്ങളുടെ മോചനം ഉടൻ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണിവർ.

ജന്മനാട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിൽ അക്സയും നവ്യയും

കേ​ള​കം: യു​ക്രെ​യ്​​നി​ലെ യു​ദ്ധ​മു​ഖ​ത്ത് നി​ന്നും ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്താ​നാ​യ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കേ​ള​ക​ത്തെ അ​ക്സ തോ​മ​സും ക​ണി​ച്ചാ​റി​ലെ ന​വ്യ​യും. യു​ക്രെ​യ്നി​ൽ നി​ന്നും നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ജി​ല്ല​യി​ലെ ആ​ദ്യ സം​ഘ​ത്തി​ൽ അ​ക്സ​യും ന​വ്യ​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കേ​ള​കം പെ​രു​ന്താ​ന​ത്തെ ക​രാ​മ​യി​ൽ തോ​മ​സ് സാ​ലി ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ നാ​ലാം വ​ർ​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി അ​ക്സ തോ​മ​സ് കേ​ള​കം പെ​രു​ന്താ​ന​ത്തെ വീ​ട്ടി​ലി​രു​ന്ന് അ​നു​ഭ​വ​ങ്ങ​ൾ പ​റ​യു​ക​യാ​ണ്. വി​നി​റ്റ്സ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്ന ഇ​വ​രു​ടെ സം​ഘ​ത്തി​ൽ 17 മ​ല​യാ​ളി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ആ​ദ്യം വി​നി​റ്റ്സ്യ​യി​ൽ നി​ന്നും ഹി​മി​ലി​ൻ​സ്കി​യി​ലേ​ക്ക് ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി. ഇ​വി​ടെ മൂ​ന്നു മ​ണി​ക്കൂ​ർ കാ​ത്തി​രി​പ്പി​നു ശേ​ഷം അ​ടു​ത്ത ട്രെ​യി​നി​ൽ ലി​വി​ബ് എ​ത്തി. ഇ​വി​ടെ നി​ന്നും മി​നി ബ​സ് ക​യ​റി യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യാ​യ ചോ​പ്സ് എ​ത്തി. ഇ​വി​ടെ നി​ന്നും ട്രെ​യി​നി​ലാ​ണ് അ​തി​ർ​ത്തി ക​ട​ന്ന​ത്. ഹം​ഗ​റി​യി​ലെ സ​ഹോ​ണി​യി​ലാ​ണ് ഇ​റ​ങ്ങി​യ​ത്. ഹം​ഗേ​റി​യ​ൻ ഇ​ന്ത്യ​ൻ എം​ബ​സി വ​ള​ന്റി​യ​ർ​മാ​ർ എം​ബ​സി ത​യാ​റാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചു.

ഹോ​ട്ട​ലി​ൽ ഒ​രു ദി​വ​സം താ​മ​സി​ച്ച ശേ​ഷ​മാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് വി​മാ​നം ക​യ​റാ​നാ​യ​ത് - അ​ക്സ പ​റ​യു​ന്നു. ക​ണി​ച്ചാ​റി​ലെ മു​ള​യ്ക്ക​ൽ ജോ​ൺ ടെ​സി ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​യ ന​വ്യ​യും ഹം​ഗ​റി അ​തി​ർ​ത്തി ക​ട​ന്നാ​ണ് നാ​ട്ടി​ലേ​ക്ക് വി​മാ​നം ക​യ​റി​യ​ത്. യു​സ്സു​റൂ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം വ​ർ​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​യാ​യ ന​വ്യ അ​ട​ങ്ങു​ന്ന സം​ഘം ബ​സ് മാ​ർ​ഗ​മാ​ണ് അ​തി​ർ​ത്തി ക​ട​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല ത​ന്നെ ഏ​ർ​പ്പെ​ടു​ത്തി​യ ബ​സി​ലാ​യി​രു​ന്നു യാ​ത്ര. ബ​ങ്ക​റി​ലേ​ക്ക് മാ​റി ഒ​രു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ നാ​ട്ടി​ലേ​ക്ക് പോ​രാ​നാ​യി. 27ന് ​ക​ർ​ഫ്യൂ ആ​യി​രു​ന്നു. പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലു​മാ​യി​ല്ല. അ​ന്നു രാ​ത്രി 10.30 ഓ​ടെ ബ​സി​ൽ യാ​ത്ര തു​ട​ങ്ങി. ബു​ഡ​പെ​സ്റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​വി​ലെ​യോ​ടെ​യാ​ണെ​ത്തി​യ​ത്. ശേ​ഷം വി​മാ​നം ക​യ​റി ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - indian students are terrified in the bunkers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.