കേളകം: ആറളം ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം മുടങ്ങിയിട്ട് ആറു മാസം പിന്നിട്ടു. തൊഴിലാളികളും ജീവനക്കാരുമായി 425 പേർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 300ലധികം പേരും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ആഗസ്റ്റ് മാസമാണ് ഇവർക്ക് അവസാനമായി ശമ്പളം കിട്ടിയത്. ശമ്പളം എന്ന് നൽകുമെന്ന് പറയാൻപോലുംപറ്റാത്ത അവസ്ഥയിലാണ് ഫാം മാനേജ്‌മെന്റ്.
കൂടാതെ തൊഴിലാളികളുടെ പി.എഫ് വിഹിതവും അടച്ചിട്ടില്ല. പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഒരു വർഷത്തിലധികമായി ആനുകൂല്യങ്ങൾ ഒന്നും അനുവദിച്ചിട്ടില്ല. കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം 5000 രൂപ വീതം ഇടക്കാലാശ്വാസം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.