കേളകം: കുടിയിറക്ക് സമരത്തിൽ പങ്കെടുത്തതിന് ആലുവ സബ് ജയിലിൽ കഴിഞ്ഞപ്പോൾ കൂടപ്പിറപ്പിെൻറ സ്നേഹം തന്ന ഗൗരിയമ്മയെ വേദനയോടെ ഒാർക്കുകയാണ് കൊട്ടിയൂർ സ്വദേശിനി കൊല്ലകോണത്ത് രാധമ്മ (78).
'38 ദിവസം ഗൗരിയമ്മയുടെ സ്നേഹം ഞാൻ അനുഭവിച്ചു. അവർ എന്നെ കൂടപ്പിറപ്പിനെപ്പോലെ കണ്ടു. കൊട്ടിയൂർ കുടിയിറക്ക് സമരത്തിെൻറ ഭാഗമായി ജയിലിൽ കഴിഞ്ഞപ്പോഴായിരുന്നു ആ സ്നേഹം അടുത്തറിഞ്ഞത്. 20ാം വയസ്സിൽ കല്യാണം കഴിഞ്ഞ് 21ാമത്തെ വയസ്സിലാണ് മലബാറിലേക്ക് കുടിയേറിയത്.
ഭർത്താവ് പുരുഷോത്തമൻ നായരുമൊത്ത് കൊട്ടിയൂർ ദേവസ്വം ഭൂമിയിലായിരുന്നു കുടിയേറിപ്പാർത്തത്. എന്നാൽ, കുടിയിറക്കിെൻറ ഘട്ടത്തിൽ ഒഴിപ്പിക്കലിനെതിരെ എ.കെ.ജി കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എ.കെ.ജി അടക്കം ഞാനും ഭർത്താവുമുൾപ്പെടെ 11 പേർ തിരുവനന്തപുരത്തേക്ക് സമരത്തിനായി ജീപ്പിലും കാറിലുമായി പുറപ്പെട്ടു.
തൃപ്പൂണിത്തുറയിൽവെച്ച് ഞങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ആലുവ സബ് ജയിലിലേക്ക് മാറ്റി. ഇവിടെ നിത്യ സന്ദർശകയായിരുന്നു ഗൗരിയമ്മ. 38 ദിവസം ജയിൽവാസം അനുഷ്ഠിച്ചപ്പോൾ വസ്ത്രങ്ങളടക്കം ഗൗരിയമ്മ എത്തിച്ചുതന്നിരുന്നു. ആ ദിവസങ്ങളിൽ കൂടപ്പിറപ്പിെൻറ സ്നേഹം തന്നു ഗൗരിയമ്മ' -ഇവർ ഓർമിക്കുന്നു.
പിന്നീട് കാണണമെന്നുണ്ടായിട്ടും ഒരിക്കലും കാണാൻ കഴിഞ്ഞിെല്ലന്ന് രാധമ്മ പറഞ്ഞു. ഭർത്താവിെൻറ മരണശേഷം കൊട്ടിയൂർ മന്ദംചേരിയിലെ വീട്ടിൽ മകൻ രാധാകൃഷ്ണനോടൊപ്പം കഴിയുകയാണ് കുടിയിറക്ക് വിരുദ്ധ സമരസേനാനിയായ രാധമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.