കേളകം: മലയോരത്ത് മാവോവാദികളുടെ ഭീഷണി നേരിടുന്ന കേളകം പൊലീസ് സ്റ്റേഷൻ പരിസരത്തെ കാട് തെളിക്കാൻ നടപടിയില്ല. മാവോവാദി ഭീഷണി നേരിടുന്നതിന് 25 ലക്ഷം ചെലവിട്ട് വർഷങ്ങൾക്കു മുമ്പ് ചുറ്റുമതിൽ സ്ഥാപിക്കുകയും ചുറ്റുമതിലിന് മീതെ ശക്തമായ കമ്പിവേലി സ്ഥാപിക്കുകയും തണ്ടർ ബോൾട്ട് സേനയെ സുരക്ഷക്കായി നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്റ്റേഷന്റെ പിൻഭാഗത്തെ കാട് വളർന്ന് മതിലിന് മീതെ ഉയർന്നിട്ടും തെളിക്കാൻ നടപടിയുണ്ടായില്ല.
കൂടാതെ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് നിർമാണത്തിന് നിശ്ചയിച്ച ഭൂമിയും കാടുമൂടി. ഈ ഭൂമി ഇപ്പോൾ വന്യജീവികളുടെ സങ്കേതവും മാലിന്യ നിക്ഷേപ കേന്ദ്രവുമായി മാറിയെന്ന് സമീപവാസികൾ പറയുന്നു. ലക്ഷങ്ങൾ ചെലവിട്ടുള്ള സുരക്ഷ നടപടികൾക്ക് പ്രാമുഖ്യം നൽകുമ്പോഴാണ് നാമമാത്രമായ ചെലവിൽ നടത്താവുന്ന പ്രവൃത്തിയിൽ വീഴ്ച തുടരുന്നത്. നിലവിൽ സ്റ്റേഷന്റെ സമീപ പ്രദേശങ്ങൾ ആന നിന്നാൽ പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.