കേളകം: അതിരാവിലെ എഴുന്നേറ്റ് റബർ ടാപ്പിങ്ങിനു പോകാൻ ഒട്ടും മടിയില്ലെന്ന് വ്യക്തമാക്കി ഒരുകൂട്ടം സ്ത്രീകൾ. പുരുഷന്മാരുടെ കുത്തകയായിരുന്ന റബർ ടാപ്പിങ്ങിന് ഒരുകൈ നോക്കാനൊരുങ്ങുന്നത് അടക്കാത്തോട്ടിലെ 10 സ്ത്രീകളാണ്. റബർ ബോർഡിെൻറ മേൽനോട്ടത്തിൽ അടക്കാത്തോട് വിജയ റബർ കർഷകസംഘമാണ് റബർ ടാപ്പിങ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ടാപ്പിങ്ങിന് ആളെക്കിട്ടാത്തതിനാൽ വർഷങ്ങളായി ടാപ്പിങ് മുടങ്ങിയ തോട്ടങ്ങളുണ്ട്.
റബർ വില കുറഞ്ഞതിനാൽ കൂലി കൊടുത്തുള്ള ടാപ്പിങ് നഷ്ടമായതിനാൽ സ്വന്തമായി ടാപ്പിങ് പഠിക്കാനും പലരുമെത്തി. സ്ത്രീകൾക്ക് പറ്റാത്ത തൊഴിലാണിതെന്ന ധാരണ പരിശീലനത്തിൽ പങ്കെടുത്തതോടെ ഇല്ലാതായെന്ന് പങ്കെടുത്ത വനിതകൾ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് പോകുംമുമ്പ് ടാപ്പിങ്ങിലൂടെ അധികവരുമാനം ലഭിക്കാനും പലരും ലക്ഷ്യമിടുന്നുണ്ട്.
റബർ മരത്തിൽ മാർക്ക് ചെയ്യുന്നതു മുതൽ കറയെടുത്ത് പാൽ സംസ്കരിച്ച് ഗ്രേഡ് ഷീറ്റ് നിർമിക്കുന്നതുവരെയുള്ള പരിശീലനമാണ് നൽകുന്നത്. റബര്‍ ടാപ്പിങ്ങിന് ആളെ കിട്ടാത്ത പ്രശ്നത്തിന് പരിഹാരമായി സ്ത്രീകള്‍ക്കും ടാപ്പിങ്ങില്‍ പരിശീലനം നല്കുന്ന പദ്ധതി റബർ ബോർഡ് നടപ്പാക്കുന്നുണ്ട്. കുടുംബശ്രീ മുഖേനയാണ് റബര്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നത്.
റബർ ബോർഡിന് കീഴിലെ ടാപ്പിങ് സ്കൂളുകളിൽ 30 ദിവസത്തെ പരിശീലന കാലത്ത് റബര്‍ വെട്ടിനുപുറമേ റെയിന്‍ ഗാര്‍ഡ്, വളം ചേര്‍ക്കല്‍, മരുന്നുതെളിക്കല്, സംസ്കരണം, ഷീറ്റാക്കല്‍ ഉള്‍പ്പെടെ അനുബന്ധ കാര്യങ്ങളും പഠിപ്പിക്കുന്നുെണ്ടന്ന് റബർ ബോർഡ് അധികൃതർ പറഞ്ഞു. അടക്കാത്തോട്ടിൽ എട്ട് ദിവസം നീളുന്ന പരിശീലനമാണ് ടാപ്പിങ് വിദഗ്ധർ നൽകുന്നത്.
റബർ ബോർഡ് മേഖല ഫീൽഡ് ഓഫിസർ എം.കെ. വിനിലിെൻറ മേൽനോട്ടത്തിൽ റബർ ബോർഡ് ടാപ്പിങ് ട്രെയിനർ കെ. തമ്പാൻ പരിശീലനവും ക്ലാസും നൽകി. വിജയ റബര്‍ ഉൽപാദകസംഘം പ്രസിഡൻറ് അലക്സാണ്ടർ കുഴിമണ്ണിൽ, വൈസ് പ്രസിഡൻറ് കെ.എം. അലി എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.