കേളകം: കൊട്ടിയൂർ പെരുമാളിന്റെ സ്വയംഭൂവിൽ ചാർത്താൻ ഭക്തർ സ്വർണ രുദ്രാക്ഷമാല സമർപ്പിച്ചു. നിലവിൽ സ്വയംഭൂവിൽ ചാർത്തുന്ന മാല വളരെയേറെ വർഷം പഴക്കമുള്ളതിനാൽ കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്നാണ് അലങ്കാരമായ രുദ്രാക്ഷ മാല പുതുക്കിപ്പണിയുന്നതിന് ദേവസ്വം തീരുമാനിച്ചത്.
ഏതാനും ഭക്തരുടെ പങ്കാളിത്തത്തിലാണ് 20 പവനോളം വരുന്ന സ്വർണത്തിൽ കെട്ടിയ രുദ്രാക്ഷം ദേവന് സമർപ്പിച്ചത്. രണ്ട് രുദ്രാക്ഷ മാലകളാണ് സമർപ്പിക്കപ്പെട്ടത്. ഇതിൽ ഒന്നായിരുന്നു സ്വർണത്തിൽ പൊതിഞ്ഞത്. രാവിലെ സ്വർണക്കുട സമർപ്പണത്തിനുശേഷം മുഖമണ്ഡപത്തിൽ അടിയന്തര യോഗത്തിനെ സാക്ഷിനിർത്തി ഭക്തർ ഇത് പെരുമാൾക്ക് സമർപ്പിച്ചു. ഭക്തർ സമർപ്പിച്ച സ്വർണ രുദ്രാക്ഷമാല പനയൂർ നമ്പൂതിരി സ്വയംഭൂവിൽ അണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.