ആ​ന​മ​തി​ൽ മാ​ർ​ച്ച് 31 ന​കം പൂ​ർ​ത്തി​യാ​ക്ക​ണം

കേ​ള​കം: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ നി​ർ​മി​ക്കു​ന്ന ആ​ന​മ​തി​ലി​ന്റെ പ്ര​വൃ​ത്തി മാ​ർ​ച്ച് 31 നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക​മീ​ഷ​ന്റെ നി​ർ​ദേ​ശം. ക​മീ​ഷ​ൻ ഫാ​മി​ൽ ന​ട​ത്തി​യ സി​റ്റി​ങ്ങി​ലാ​ണ് ക​ർ​ശ​ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച​ത്. ആ​റ​ളം ഫാ​മി​ലും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന കാ​ട്ടാ​ന ശ​ല്യം ത​ട​യാ​ൻ മ​തി​ലി​ന്റെ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​മീ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. കൂ​ടാ​തെ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ന​ബാ​ർ​ഡ് ധ​ന​സ​ഹാ​യ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി​യ 22 കെ​ട്ടി​ട​ങ്ങ​ൾ ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നും ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു .

ഒ​രു വ​ർ​ഷം മു​മ്പ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച 10.50 കി​ലോ​മീ​റ്റ​ർ ആ​ന​മ​തി​ൽ ര​ണ്ട് റീ​ച്ചു​ക​ളി​ലാ​യി നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​രം പ്ര​വൃ​ത്തി​യാ​രം​ഭി​ച്ചെ​ങ്കി​ലും ര​ണ്ടു കി​ലോ​മീ​റ്റ​ർ പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ 15ന് 3.5 ​കി​ലോ​മീ​റ്റ​ർ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 15 നു​ള്ളി​ൽ ആ​ദ്യം നി​ർ​ദേ​ശി​ച്ച 3.5 കി​ലോ​മീ​റ്റ​ർ മ​തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​വ​ശേ​ഷി​ച്ച ഏ​ഴു കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ർ​ച്ച് 31നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു​മാ​ണ് ക​മീ​ഷ​ന്റെ നി​ർ​ദേ​ശം.

മ​തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നു​ള്ള വ​ള​യം​ചാ​ൽ മു​ത​ൽ പു​ളി​മ​രം ത​ട്ട് വ​രെ​യു​ള്ള അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ മു​റി​ച്ചു​മാ​റ്റേ​ണ്ട 164 മ​ര​ങ്ങ​ൾ​ക്ക് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം വി​ല നി​ർ​ണ​യം വൈ​കു​ന്ന​തും മ​തി​ലി​ന്റെ അ​ലൈ​ന്മെ​ന്റി​ൽ വ​ന്ന മാ​റ്റം ഉ​ൾ​പ്പെ​ടെ ച​ർ​ച്ച​യാ​യി. വി​ല നി​ർ​ണ​യം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും വ​കു​പ്പി​നോ​ട് ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ്, ഐ.​ടി.​ഡി.​പി ജി​ല്ല പ്രൊ​ജ​ക്ട് ഓ​ഫി​സ​ർ വി​നോ​ദ്‌​കു​മാ​ർ, ആ​റ​ളം ഫാം ​അ​ഡ്‌​മി​നി​സ്ട്രേ​റ്റിവ് ഓ​ഫി​സ​ർ ഡോ. ​കെ.​പി. നി​ധി​ഷ് കു​മാ​ർ, ആ​റ​ളം ഫാം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മി​ഷ​ൻ സൈ​റ്റ് മാ​നേ​ജ​ർ സി. ​ഷൈ​ജു, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​ശോ​ഭ, പ​ഞ്ചാ​യ​ത്ത് ഫാം ​വാ​ർ​ഡ് അം​ഗം മി​നി ദി​നേ​ശ​ൻ എ​ന്നി​വ​രും വി​വി​ധ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The wall should be completed by March 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.