കേളകം: ആറളം ഫാമിൽ തെങ്ങുചെത്തുന്നതിനിടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കുടുങ്ങിയ ചെത്തുതൊഴിലാളിക്ക് രക്ഷകരായി പേരാവൂർ അഗ്നിശമനസേന. കെ.ആർ. ഷിജുവാണ് തെങ്ങിൽ കുടുങ്ങിയത്. ഇൗ വിവരം ഷിജുവിന് ഒപ്പമുണ്ടായിരുന്നവർ പേരാവൂർ അഗ്നിരക്ഷ നിലയത്തിൽ അറിയിച്ചതിനെ തുടർന്ന് അസി. സ്റ്റേഷൻ ഓഫിസർമാരായ സുനിൽ കുമാർ, പി.പി. രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്തെത്തി.
സേനാംഗങ്ങളായ ജിതിൻ ശശീന്ദ്രൻ, കെ.പി. അർജുൻ എന്നിവർ ഏണി ഉപയോഗിച്ച്, ഷിജുവിനെ സഹായിക്കാൻ തെങ്ങിനു മുകളിൽ ഉണ്ടായിരുന്ന രാജീവൻ, പ്രജേഷ് എന്നിവരുടെ സഹായത്തോടെ സുരക്ഷാവല ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് കെ.ജി. ശശി, പി.കെ. രാജേഷ്, എം.എസ്. മഹേഷ്, ആൽബിൻ എബ്രഹാം, എം.എ. ജോജോ, ആർ. രാകേഷ്, കെ. രമേശ്, എം. അജീഷ് എന്നിവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.