പാൽ ചുരം പാതയിലെ വയനാട് അതിർത്തിയിലെ ഗതാഗതക്കുരുക്ക്

വയനാട് ചുരം പാതയിൽ കാത്തുനിൽപ് മാത്രം

കേ​ള​കം: കൊ​ട്ടി​യൂ​ർ-​വ​യ​നാ​ട് ചു​രം പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ട് യാ​ത്ര​ക്കാ​ർ ന​ര​കി​ക്കു​ന്നു. വി​ള്ള​ൽ വീ​ണ് ഗ​ർ​ത്ത​മാ​യ ത​ല​ശ്ശേ​രി ബാ​വ​ലി അ​ന്ത​ർ സം​സ്ഥാ​ന​പാ​ത​യി​ൽ പേ​രി​യ ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​തോ​ടെ​യാ​ണ് കൊ​ട്ടി​യൂ​ർ-​പാ​ൽ ചു​രം-​ബോ​യ്സ് ടൗ​ൺ ചു​രം പാ​ത​യി​ൽ വാ​ഹ​ന​ത്തി​ര​ക്കേ​റി​യ​ത്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ, ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ, ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ, ചെ​ങ്ക​ൽ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ പാ​ത​യി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യി ഇ​ടു​ങ്ങി​യ പാ​ത​യി​ൽ കു​രു​ങ്ങു​മ്പോ​ൾ ഗ​താ​ഗ​ത കു​രു​ക്ക​ഴി​ക്കാ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം സ്ഥ​ല​ത്തി​ല്ല.

വ​യ​നാ​ട് അ​തി​ർ​ത്തി​യി​ൽ ത​ല​പ്പു​ഴ പൊ​ലീ​സി​ന്റെ​യും, ക​ണ്ണൂ​ർ അ​തി​ർ​ത്തി കേ​ള​കം പൊ​ലീ​സി​ന്റെ​യും പ​രി​ധി​യി​ലാ​ണ്. അ​തി​ർ​ത്തി​യി​ൽ ആ​ര് കു​രു​ക്ക​ഴി​ക്കു​മെ​ന്ന ത​ർ​ക്ക​മാ​ണോ പ്ര​ദേ​ശ​ത്ത് പൊ​ലീ​സി​ന്റെ സേ​വ​നം ന​ട​പ്പാ​ക്കാ​ത്ത​തെ​ന്നാ​ണ് കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ചോ​ദ്യം. ഏ​ത് വി​ധേ​ന​യും സ്ഥ​ല​ത്ത് പൊ​ലീ​സി​നെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

പാ​ൽ ചു​ര​ത്തും വ​യ​നാ​ട് അ​തി​ർ​ത്തി​യാ​യ ചെ​കു​ത്താ​ൻ തോ​ടി​ന് സ​മീ​പ​ത്തും ഓ​രോ പൊ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചാ​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മാ​വു​ക​യും, വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​നു​മാ​കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴ​ര മു​ത​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പാ​ത​യി​ൽ ഗ​താ​ഗ​ത സ്തം​ഭ​ന​മു​ണ്ടാ​യി​ട്ടും ത​ട​സം നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​രും എ​ത്തി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ണി​ക്കൂ​റു​ക​ൾ ഇ​ട​വി​ട്ട് പാ​ത​യി​ൽ ഗ​താ​ഗ​ത സ്തം​ഭ​നം തു​ട​രു​ന്ന കാ​ഴ്ച​യാ​ണ് ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന​ത്. ജൂ​ലൈ 30നാ​ണ് ത​ല​ശ്ശേ​രി ബാ​വ​ലി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​ത്.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ത​ല​ശ്ശേ​രി ബാ​വ​ലി റോ​ഡി​ലെ വ​യ​നാ​ട് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് റോ​ഡി​ൽ വ​ലി​യ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധി​ച്ച​തോ​ടെ കൊ​ട്ടി​യൂ​ർ - പാ​ൽ ചു​രം -വ​യ​നാ​ട് പാ​ത​യി​ൽ വാ​ഹ​ന​പ്ര​വാ​ഹ​മാ​ണ്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ഇ​രു ഭാ​ഗ​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര​മാ​യി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. ന​ട​പ​ടിയു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കേ​ള​കം, ത​ല​പ്പു​ഴ പൊ​ലീ​സി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ.

Tags:    
News Summary - wayanad churam traffic block

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.