കണ്ണൂർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ അധ്യാപകരുടെ കൂറ്റൻ റാലി.‘മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം’ മുദ്രാവാക്യങ്ങളുമായി നിരവധി അധ്യാപകർ അണിനിരന്നു. കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്തുനിന്ന് തുടങ്ങി കലക്ടറേറ്റ് മൈതാനിയിൽ സമാപിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, ട്രഷറർ ടി.കെ.എ. ഷാഫി, എ. നജീബ്, എ.കെ. ബീന, കെ.സി. മഹേഷ്, കെ.സി. സുധീർ, കെ. ശശീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. കലക്ടറേറ്റ് മൈതാനിയിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു. പന്ന്യൻ രവീന്ദ്രൻ, എം.വി. ജയരാജൻ, കെ.സി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.ടി. ശിവരാജൻ സ്വാഗതവും കെ.വി. ബെന്നി നന്ദിയും പറഞ്ഞു.
രാവിലെ കണ്ണൂർ ഇ.കെ. നായനാർ അക്കാദമിയിൽ നടന്ന വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അക്കാദമിക നിലവാരമുള്ള വിജ്ഞാനസമൂഹം സൃഷ്ടിച്ചെടുക്കണമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മേഖലയിലെ ഏകീകരണം അടുത്തവർഷം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അധ്യാപകലോകം അവാർഡ് ജേതാവായ തൃശൂർ എ.പി.എച്ച്.എസ്.എസ് അളഗപ്പനഗറിലെ അധ്യാപിക എൻ.കെ. ഷീലക്ക് സമ്മാന തുകയായ പതിനായിരം രൂപയും പ്രശസ്തി പത്രവും മന്ത്രി കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. മാഗി അധ്യക്ഷത വഹിച്ചു. നടൻ അഡ്വ. സി. ഷുക്കൂർ മുഖ്യാതിഥിയായി.
സാമ്പത്തിക രംഗം എന്ന വിഷയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.