കണ്ണൂർ: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ ‘നീറ്റി’ൽ കണ്ണൂരിന്റെ അഭിമാനമായി ശ്രീനന്ദ് ഷർമിൾ. 720ൽ 720 മാർക്കും വാങ്ങിയാണ് ശ്രീനന്ദിന്റെ ഉജ്വല നേട്ടം. സംസ്ഥാനത്ത് മുഴുവൻ മാർക്ക് വാങ്ങിയ നാലു മിടുക്കരിൽ ഒരാളാണ് ശ്രീനന്ദ്.
കണ്ണൂർ പൊടിക്കുണ്ട് ‘നന്ദനം’ വീട്ടിൽ ഡോക്ടർ ദമ്പതിമാരായ ഷർമിൾ ഗോപാലിന്റെയും പ്രിയ ഷർമിളിന്റെയും മൂത്ത മകനാണ്. കണ്ണൂർ ചിൻമയയിൽനിന്നാണ് എസ്.എസ്.എൽ.സി കഴിഞ്ഞത്. മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു പ്ലസ് ടു. മെഡിക്കൽ പ്രവേശന പരീക്ഷക്കുള്ള പരിശീലനവും ഇതോടൊപ്പം നേടി. അങ്ങനെ ആദ്യഊഴത്തിൽ തന്നെ മുഴുവൻ മാർക്കും വാങ്ങി.
കണ്ണൂർ ആസ്റ്റർ മിംസിൽ നേത്രരോഗ വിദഗ്ധനാണ് അച്ഛൻ ഷർമിൾ ഗോപാൽ. അമ്മ പ്രിയ തലശ്ശേരി ജനറൽ ആശുപത്രിയിലെ അനസ്തറ്റിസ്റ്റുമാണ്. സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസിൽ പത്താം ക്ലാസ് വിദ്യാർഥി ശ്രിതിക ശർമിൾ സഹോദരിയാണ്.
ന്യൂഡൽഹി എയിംസിൽ മെഡിസിനു ചേരുകയാണ് ലക്ഷ്യമെന്ന് പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.