പാപ്പിനിശ്ശേരി: ദേശീയപാതയുടെ ഭാഗമായി പ്രവൃത്തി നടന്നുവരുന്ന കീച്ചേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കീച്ചേരി കവലയിൽ വെഹിക്കിൾ അണ്ടർ പാസേജ് പണി ആരംഭിച്ചതോടെ നാലും കൂടുന്ന കവലയിലൂടെ വാഹനങ്ങൾ വരുന്നതാണ് ഗതാഗതം പ്രതിസന്ധിയിലാകാനുള്ള കാരണം. അഞ്ചാം പീടികയിലേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങൾ ഇതുവഴി കടന്നുപോകണമെങ്കിൽ ഏറെസമയം പിടിക്കും. മേൽപാലം നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശവും സിമന്റ് മറകൾ ഉപയോഗിച്ചതാണ് യാത്രാ ക്ലേശത്തിന് കാരണം. ദേശീയപാതയിലെ ഈ കവലവഴിയാണ് തളിപ്പറമ്പിലേക്കും കണ്ണൂരിലേക്കും വാഹനങ്ങൾ പോകുന്നത്.
ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസിന്റെ സേവനമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇത്തരം സാഹചര്യത്തിൽ അടിയന്തരമായി ട്രാഫിക് പൊലീസിന്റെ സേവനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.