ദുരന്ത ഭീതിയുയർത്തി ക്വാറികൾ; ഉരുൾപൊട്ടൽ സാധ്യത ഭൂപടങ്ങൾ പരിഷ്കരിക്കണം

പ​യ്യ​ന്നൂ​ർ: പ്ര​കൃ​തി​ക്ഷോ​ഭ​വും ദു​ര​ന്ത​വും ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ ഭൂ​പ​ടം പു​തു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 2010ൽ ​ത​യാ​റാ​ക്കി​യ ഇ​പ്പോ​ഴ​ത്തെ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ ഭൂ​പ​ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്. സം​സ്ഥാ​ന​ത്തെ ഖ​ന​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ഴു​വ​ൻ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ ഭൂ​പ​ട​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​നഃ​പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ക്കു​ന്നു.

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ത​യാ​റാ​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ ഭൂ​പ​ട​ത്തി​ൽ ജി​ല്ല​യി​ൽ നി​ര​വ​ധി മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്. ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​ക​ളാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ​ത​ന്നെ​യാ​ണ് ഈ ​വ​ർ​ഷം ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ ന​ട​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ന്നു​വ​രു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ക​ണി​ച്ചാ​ർ വി​ല്ലേ​ജി​ൽ പൂ​ള​ക്കു​റ്റി, നെ​ടും​പു​റം​ചാ​ൽ മേ​ഖ​ല​ക​ളി​ൽ ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി ന​ട​ന്ന ഉ​രു​ൾ​പൊ​ട്ട​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ എ​ന്നി​വ​യു​ടെ ഫ​ല​മാ​യി പി​ഞ്ചു​കു​ഞ്ഞ​ട​ക്കം മൂ​ന്നു​പേ​ർ​ക്കാ​ണ് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത്. ഇ​തേ പ്ര​ദേ​ശ​ത്തു​ത​ന്നെ​യാ​ണ് 27, 28 തീ​യ​തി​ക​ളി​ലും ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്.

ഈ ​പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക്വാ​റി​യും പ​രി​സ്ഥി​തി​കാ​നു​മ​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നാ​ൽ 2021 ജൂ​ണി​ൽ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച ക്വാ​റി​യും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മേ​ഖ​ല​യി​ലാ​ണ്. പെ​രി​ങ്ങോ​ത്തും സ​മാ​ന​മാ​യ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്.

ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ലെ ഖ​ന​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​ക​ളെ വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ മാ​സ്റ്റ​ർ പ്ലാ​നും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ ഭൂ​പ​ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​മാ​ത്ര​മേ ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഖ​ന​നാ​നു​മ​തി​ക​ൾ ന​ൽ​കാ​വൂ എ​ന്ന് ഈ ​മാ​സ്റ്റ​ർ പ്ലാ​നും നി​ര​വ​ധി കോ​ട​തി വി​ധി​ക​ളും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ല​യോ​ര​ത്ത് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക്വാ​റി​ക്കു സ​മീ​പം മ​റ്റൊ​രു വ​ലി​യ ക്വാ​റി​ക്കാ​യി പാ​രി​സ്ഥി​തി​കാ​നു​മ​തി തേ​ടി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് 2018ൽ ​അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച കേ​ന്ദ്ര വി​ദ​ഗ്ധ​സ​മി​തി​യു​ടെ 2018 ജൂ​ണി​ൽ ന​ട​ന്ന യോ​ഗം അ​പേ​ക്ഷ നി​ര​സി​ച്ചി​രു​ന്നു. അ​തി​നു കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത് അ​നു​മ​തി​യു​ള്ള​വ​യു​ടെ​ത​ന്നെ അ​ന​ധി​കൃ​ത ഖ​ന​ന​മാ​ണ്. മി​ക്ക ക്വാ​റി​ക​ളും പാ​രി​സ്ഥി​തി​കാ​നു​മ​തി പ്ര​കാ​ര​മു​ള്ള പെ​ർ​മി​റ്റ് ഏ​രി​യ​ക്കു പു​റ​ത്തും ഖ​ന​നം ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് സ​മി​തി പ​റ​യു​ന്നു. ഇ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​നോ​ടും സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ടും സ​മി​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ത​വ​ഗ​ണി​ച്ച​താ​യി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Tags:    
News Summary - quarries rampant evoking land slides; mandate for new maps spotting landslide probe areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.