പേരാവൂർ: മണത്തണയിൽ സ്വത്ത് തർക്കത്തിെൻറ പേരിൽ മാന്തോട്ടം കോളനിക്കു സമീപത്തെ ബിജു ചാക്കോവിനെ ആസിഡ് മുഖത്തൊഴിച്ച് അക്രമിച്ച കേസിലെ രണ്ടാം പ്രതിയെയും പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മണത്തണ വളയങ്ങാടിലെ വെള്ളായി കടവത്തുംകണ്ടി ശ്രീധരനെയാണ് (58) അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ബിജുവിെൻറ രണ്ടാനച്ഛനുമായ മങ്കുഴി ജോസിനെ വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ എം.എൻ. ബിജോയിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം. വിവിധ വകുപ്പുകൾ പ്രകാരം ജാമ്യമില്ല കേസാണ് ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികളെ പേരാവൂർ പൊലീസ് കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജു ചാക്കോ കോഴിക്കോട്ട് സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ച അഞ്ചരയോടെയായിരുന്നു അക്രമ സംഭവം. മണത്തണയിലെ കുളത്തിൽ കുളിക്കുന്നതിനായെത്തിയ ബിജുവിനെ ബക്കറ്റിൽ ആസിഡുമായി കാത്തുനിന്ന് ജോസ് കരുതിക്കൂട്ടി അക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുടുംബവഴക്കിനെ തുടർന്ന് വ്യക്തി വൈരാഗ്യമായിരുന്നു ആക്രമണത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.