representational image

പേരാവൂരിൽ ആഫ്രിക്കൻ പന്നിപ്പനി; നൂറോളം പന്നികളെ കൊന്നൊടുക്കും

പേരാവൂർ: കാഞ്ഞിരപുഴക്ക് സമീപത്തുള്ള പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ഫാമിലെ ഒരു പന്നി ചത്തതിനെ തുടർന്ന് മൃഗ സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. മാവടി സ്വദേശിയുടേതാണ് പന്നിഫാം. ഫാമിലെ നൂറോളം പന്നികളെ ദയാവധം ചെയ്യും. ഇതിനായി ജില്ല മൃഗസംരക്ഷണ വകുപ്പ് കലക്ടർക്ക് കത്ത് നൽകി.

ഒരു കിലോമീറ്ററിനുള്ളിലുള്ള ഫാമുകളിലെ പന്നികളെ നിരീക്ഷിക്കും. ഭൂമിക ആപ്പുപയോഗിച്ച് ഒരു കിലോമീറ്റർ ചുറ്റളവിൽ മാപ്പ് തയാറാക്കിയാണ് നടപടികൾ സ്വീകരിക്കുക.ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ചതിനെതുടർന്ന് പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി ഡയറക്ടർ ആർ.ഡി.ഡി.എൽ. ഡോ. കെ.ജെ. വർഗീസ്, ഡോ. കിരൺ വിശ്വനാഥ്, ഡോ.പി.ആർ. സിന്ധു, ഡോ. പി.എൻ. ഷിബു, വാർഡ് മെംബർമാരായ കെ.വി. ശരത്ത്, രാജു ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. തിങ്കളാഴ്ച ഫാമിലെ പന്നികളെ ദയാവധം ചെയ്യാനാണ് തീരുമാനം.

Tags:    
News Summary - African swine fever in Peravoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.