പേരാവൂർ: പേരാവൂരിലെ ചുമട്ടുതൊഴിലാളിയും സി.പി.എം പേരാവൂർ ടൗൺ ബ്രാഞ്ച് അംഗവുമായ വി.പി. ഇസ്മായിലിന്റെ മുരിങ്ങോടി മനോജ് റോഡിലെ വീടിനുനേരെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. വീടിന്റെ വരാന്തയിൽ വെടിമരുന്നിന്റെ ചാരവും പോർച്ചിൽ കത്തിയ തുണി തിരികളും കണ്ടെത്തി. പേരാവൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.കഴിഞ്ഞദിവസം പേരാവൂരിൽ കോൺഗ്രസ്-സി.പി.എം സംഘർഷം നടന്നിരുന്നു.
ഇസ്മയിലിന്റെ വീടിനുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലെ പോർച്ചിലും വരാന്തയിലുമായി ചിതറിക്കിടന്ന സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളിൽനിന്ന് സംഘം തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ എം.എൻ. ബിജോയിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ടൗണിലെ ചുമട്ടുതൊഴിലാളി വി.പി. ഇസ്മയിലിന്റെ വീട്ടിനുനേരെയുണ്ടായ ആക്രമണത്തിനെതിരെ ചുമട്ടുതൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. യൂനിയന്റെ നേതൃത്വത്തിൽ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.