കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വേ​ണം -മു​ഖ്യ​മ​ന്ത്രി

പേ​രാ​വൂ​ർ: ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നേ​രി​ടാ​ന്‍ കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ക​ര്‍ശ​ന വ്യ​വ​സ്ഥ​ക​ള്‍ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍ക്കാ​റി​ന്റെ ആ​ഗ്ര​ഹ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ ന​ബാ​ര്‍ഡ് ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നും ജ​ന​ജീ​വി​തം സം​ര​ക്ഷി​ക്കു​ന്ന​തി​നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നു​ള്ള പ്ര​ധാ​ന ത​ട​സ്സം കേ​ന്ദ്ര നി​യ​മ​ങ്ങ​ളാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളെ വെ​ടി​വെ​ച്ചു കൊ​ല്ലു​ക, മ​യ​ക്കു​വെ​ടി വെ​ക്കു​ക, കൂ​ടു​വെ​ച്ച് പി​ടി​ക്കു​ക, പ്ര​ത്യേ​കം പാ​ര്‍പ്പി​ക്കു​ക എ​ന്നീ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ക​ര്‍ശ​ന വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്ക​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ പോ​ലും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് പ​രി​മി​തി​ക​ളു​ണ്ട്. അ​തി​നാ​ല്‍ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ നി​ല​പാ​ട്. വ​ന്യ​ജീ​വി​ക​ളെ​യും പ​രി​സ്ഥി​തി​യെ​യും മ​നു​ഷ്യ​ജീ​വി​ത​ത്തെ​യും സം​ര​ക്ഷി​ക്കു​ന്ന ഫ​ല​പ്ര​ദ​മാ​യ നി​യ​മ​വ്യ​വ​സ്ഥ​ക​ളാ​ണ് വേ​ണ്ട​ത്. അ​ത്ത​ര​ത്തി​ല്‍ ഒ​രു ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര​ത്തി​നു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Central Wildlife Protection Act Need to be Expertised says Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.