പേരാവൂർ: ഇടവിട്ടുള്ള വേനൽമഴയിൽ കൊതുകു പെരുകാനുള്ള സാധ്യത കണക്കിലെടുത്ത് ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ടെന്നും മുൻകരുതലെടുക്കണമെന്നും ആരോഗ്യ വകുപ്പ്. ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഡെങ്കിപ്പനി, ചികുൻഗുനിയ, സിക, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെയും ഇതുവഴി പ്രതിരോ ധിക്കാം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണം.
പനിയോടൊപ്പം തലവേദന, കണ്ണിനുപിറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. നിലവിൽ പേരാവൂർ, കേളകം പഞ്ചായത്ത് പരിധിയിൽ നിരവധിപേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. ഈ പ്രദേശങ്ങളിലും ഇടക്കിടെയുണ്ടാവുന്ന വേനൽ മഴയിൽ വെള്ളം കെട്ടിക്കിടന്ന് രോഗകാരിയായ കൊതുകുകൾ പെരുകി രോഗം പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.