പേരാവൂർ: സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിൽ ആരോപണവിധേയനായ സെക്രട്ടറി പി.വി. ഹരിദാസിനെ സഹകരണ വകുപ്പ് സസ്പെൻഡ് ചെയ്തു. സൊസൈറ്റിയിലെ സീനിയർ ജീവനക്കാരന് സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയതായും അസി. രജിസ്ട്രാർ പ്രദോഷ്കുമാർ അറിയിച്ചു. സെക്രട്ടറിയെ ചുമതലകളിൽനിന്ന് മാറ്റിനിർത്താൻ അസി. രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച നടന്ന അടിയന്തര ഭരണസമിതി യോഗം ശിപാർശ നൽകിയിരുന്നു.
സെക്രട്ടറി രാത്രിയിൽ ഫയലുകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസിൽ നൽകിയ പരാതി പിൻവലിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. അതേസമയം, സൊസൈറ്റിക്ക് ഇടപാടുകാരിൽനിന്ന് ലഭിക്കാനുള്ള വായ്പ കുടിശ്ശിക ഉടൻ പിരിച്ചെടുത്ത് ബാധ്യതകൾ തീർക്കാനും യോഗത്തിൽ തീരുമാനമായി. ഒരു ലക്ഷം രൂപ വീതം മുന്നൂറിലധികം പേർക്ക് ചിട്ടി വട്ടമെത്തിയിട്ടും നൽകിയില്ലെന്ന പരാതിയിലാണ് നടപടി. മൂന്നു കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായുള്ള പരാതിയിൽ നിക്ഷേപകർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.