പേരാവൂർ: ആദിവാസി വയോധികയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പേരാവൂര്‍ പൊലീസ്.
കോളയാട് പെരുവ ചെമ്പുക്കാവിലെ കരീക്കല്‍ കുംഭയെയാണ് (80) 10 ദിവസം മുമ്പ് കാണാതായത്. അന്വേഷണത്തിെൻറ ഭാഗമായി പേരാവൂര്‍ പൊലീസും അഗ്നിരക്ഷാസേനയും ശനിയാഴ്ച പ്രദേശത്തെ പെരുവ പുഴയില്‍ തിരച്ചില്‍ നടത്തി.
പുഴയുടെ മറുകരയിലുള്ള വയലില്‍ പോകാന്‍ സാധ്യതയുള്ളതിനാല്‍ ഇവർ പുഴയില്‍ ഒഴുക്കില്പെട്ടിട്ടുണ്ടോയെന്ന സംശയത്തിലാണ് ചെമ്പുക്കാവ് മുതല്‍ ചങ്ങല ഗേറ്റ് വരെയുള്ള ഭാഗത്ത് പുഴയില്‍ തിരച്ചില്‍ നടത്തിയത്. ആറു മക്കളുള്ള കുംഭ ഓരോ മക്കളുടെയും വീടുകളില്‍ മാറിമാറി താമസിക്കാറാണ് പതിവ്.
ഈ മാസം 10ന് രാവിലെ മകന് അശോകെൻറ വീട്ടില്‍നിന്ന് മടങ്ങുകയും മറ്റൊരു മകളുടെ വീട്ടിലെത്തി അവിടെ കുറച്ചുസമയം ചെലവഴിക്കുകയും ചെയ്തു. അവിടെനിന്ന് ഒരു ബന്ധുവിെൻറ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ കുംഭയെ വൈകീട്ട് നാട്ടുകാരില്‍ ചിലര്‍ കണ്ടതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.
14ന് ബാങ്കില്‍നിന്ന് ക്ഷേമ പെന്ഷന് നല്‍കാനെത്തിയപ്പോഴാണ് കുംഭയെ കാണാനില്ലെന്ന് ബന്ധുക്കള്‍ മനസ്സിലാക്കുന്നത്. പൊലീസും നാട്ടുകാരും വനം വകുപ്പ്, ഡോഗ് സ്ക്വാഡ് സഹായത്തോടെ വനത്തിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.