പേരാവൂർ: സഹപാഠികൾ പേരാവൂരിലെ പോർക്കളത്തിലിറങ്ങിയത് കൗതുകമായി. ഒരേ ക്ലാസിൽ പഠിച്ചവർ ഒന്നിച്ച്, ഒരേ പാർട്ടിക്കു വേണ്ടി, ഒരേ വാർഡിലും ഒരേ ഡിവിഷനിലും മത്സരരംഗത്ത്.
ജില്ല പഞ്ചായത്തിലെ പേരാവൂർ ഡിവിഷനിലേക്ക് മത്സരിക്കുന്ന ജൂബിലി ചാക്കോ, ഈ ഡിവിഷനു കീഴിൽവരുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ പേരാവൂർ ഡിവിഷനിലെ സ്ഥാനാർഥി ഷിജിന സുരേഷ്, ഈ രണ്ട് ഡിവിഷനുകൾക്കും കീഴിൽ വരുന്ന പേരാവൂർ പഞ്ചായത്ത് പത്താം വാർഡായ മുള്ളേരിക്കലിൽ മത്സരിക്കുന്ന നൂറുദ്ദീൻ മുള്ളേരിക്കൽ എന്നിവരാണ് സഹപാഠികളായ ഇപ്പോഴത്തെ സ്ഥാനാർഥികൾ.
മൂന്നുപേരും കോൺഗ്രസിെൻറ സ്ഥാനാർഥികളാണ്. ചിഹ്നവും ഒന്നുതന്നെ. പ്രചാരണ പരിപാടികളും ഒന്നിച്ചുതന്നെയാണ് മൂവരും നടത്തുന്നത്. പഞ്ചായത്തിലെ മുള്ളേരിക്കൽ വാർഡിൽ നിലവിലുള്ള പഞ്ചായത്ത് അംഗമായിരുന്നു ജൂബിലി ചാക്കോ. ബാക്കി രണ്ടുപേരും മത്സരരംഗത്ത് ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.