പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടിതട്ടിപ്പിനിരയായ ഇടപാടുകാർ ബുധനാഴ്ച സൂചന പ്രതിഷേധ സമരം നടത്തും. രാവിലെ 10ന് സൊസൈറ്റിക്കു മുന്നിൽനിന്ന് കാൽനട ജാഥമായി സെക്രട്ടറിയുടെ വീട്ടുപടിക്കലെത്തി ധർണ നടത്തുമെന്ന് ഇടപാടുകാരുടെ കൂട്ടായ്മ അറിയിച്ചു. തുടർന്ന് യോഗം ചേർന്ന് കർമസമിതി രൂപവത്കരിക്കും.
പേരാവൂരിൽ സി.പി.എം നിയന്ത്രണത്തിലുള്ള പേരാവൂർ കോഓപറേറ്റിവ് ഹൗസ് ബിൽഡിങ് സൊസൈറ്റി നടത്തുന്ന ചിട്ടിയിൽ കാലാവധി കഴിഞ്ഞിട്ടും ഇടപാടുകാർക്ക് പണം നൽകിയില്ലെന്ന പരാതിയിൽ ഭരണസമിതി അംഗങ്ങളും ഇടപാടുകാരും തമ്മിലുള്ള ചർച്ചയിൽ കഴിഞ്ഞ ദിവസം താൽക്കാലിക പരിഹാരമായിരുന്നു.
ബാങ്ക് സെക്രട്ടറിയുടെ സ്വത്തുക്കൾ ഈടു നൽകാമെന്ന വ്യവസ്ഥയിലാണ് താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്. എന്നാൽ, കഴിഞ്ഞ ദിവസം രാത്രി സ്ഥാപനം തുറന്ന് സൊസൈറ്റി സെക്രട്ടറി രേഖകൾ കടത്താൻ ശ്രമിച്ച് പൊലീസിെൻറ പിടിയിലായിരുന്നു. ഇതിനുശേഷം ഇയാൾ മുങ്ങിയതായി പ്രചാരണം ശക്തമായതോടെയാണ് ഇടപാടുകാർ വീണ്ടും പ്രതിഷേധമുഖത്തേക്ക് നീങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലാണ് ബാങ്ക് സെക്രട്ടറിയുടെ വീടും സ്ഥലവും ഈട് നൽകാമെന്ന വ്യവസ്ഥയിൽ പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.